കേരളം

kerala

ETV Bharat / sports

ടോക്കിയോ ഒളിമ്പിക്‌സ്; വനിത ഫുട്‌ബോളിൽ ബ്രസീലിന് ജയം, അമേരിക്കയെ തകർത്ത് സ്വീഡൻ - അമേരിക്കയെ തകർത്ത് സ്വീഡൻ

തുടർച്ചയായി 44 മത്സരങ്ങളിൽ തോൽവി അറിയാതെയെത്തിയ അമേരിക്കയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് സ്വീഡൻ പരാജയപ്പെടുത്തിയത്.

USA  Sweden  Tokyo Olympics  football  ടോക്കിയോ ഒളിമ്പിക്‌സ്  വനിത ഫുട്‌ബോൾ  അമേരിക്കയെ തകർത്ത് സ്വീഡൻ  ടോക്കിയോ ഒളിമ്പിക്‌സ് വനിത ഫുട്‌ബോൾ
വനിത ഫുട്‌ബോളിൽ അമേരിക്കയെ തകർത്ത് സ്വീഡൻ

By

Published : Jul 21, 2021, 10:40 PM IST

ടോക്കിയോ:ഒളിമ്പിക്‌സിന്‍റെ ഔദ്യോഗിക ഉദ്ഘാടനത്തിന് മുമ്പേ ആരംഭിച്ച വനിത ഫുട്‌ബോൾ മത്സരത്തിൽ ലോക ചാമ്പ്യന്മാരായ അമേരിക്കയെ ഞെട്ടിച്ച് സ്വീഡൻ. ആദ്യ മത്സരത്തിൽ ലോക ഒന്നാം സ്ഥാനക്കാരായ അമേരിക്കയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് സ്വീഡൻ തകർത്തത്.

തുടർച്ചയായി 44 മത്സരങ്ങളിൽ തോൽവി അറിയാതെയാണ് അമേരിക്ക ഒളിമ്പിക്‌സിനെത്തിയത്. അഞ്ച് വർഷം മുമ്പ് നടന്ന റിയോ ഒളിമ്പിക്‌സ് ക്വാർട്ടർ ഫൈനലിലും അമേരിക്കയെ സ്വീഡൻ അട്ടിമറിച്ചിരുന്നു.

ഇന്നത്തെ മത്സരത്തിൽ സ്റ്റിന ബ്ലാക്ക്സ്റ്റെനിയസിന്‍റെ ഇരട്ട ഗോൾ നേട്ടവും പകരക്കാരിയായി ഇറങ്ങിയ ലിന ഹർട്ടിഗിന്‍റെ ഗോളുമാണ് സ്വീഡനെ വിജയത്തിലേക്ക് എത്തിച്ചത്.

Also Read:ഓരോ ചുവടും മെഡലുറപ്പിച്ച്; ഭവാനി ദേവി ടോക്കിയോയിൽ പരിശീലനത്തിൽ

കളി തുടങ്ങി ആദ്യ എട്ട് മിനിറ്റിനുള്ളിൽ തന്നെ മൂന്ന് ഷോട്ടുകൾ തൊടുത്തുവിട്ട് സ്വീഡൻ ആദ്യം തന്നെ അമേരിക്കയെ വിറപ്പിച്ചു. ആദ്യ പകുതിയിൽ തന്നെ അഞ്ച് ഷോട്ടുകളാണ് അമേരിക്കൻ ഗോളിക്ക് തടുക്കേണ്ടിവന്നത്.

25-ാം മിനിറ്റിലാണ് ബ്ലാക്ക്സ്റ്റെനിയസ് സ്വീഡനുവേണ്ടി ആദ്യം വലകുലുക്കിയത്. 54-ാം മിനിറ്റിൽ ബ്ലാക്ക്സ്റ്റെനിയസിലൂടെ തന്നെ രണ്ടാം ഗോൾ കൂടി നേടി സ്വീഡൻ അമേരിക്കയ്ക്ക് രണ്ടാം പ്രഹരവും നൽകി. തുടർന്ന് പകരക്കാരിയായി ഇറങ്ങിയ ലിന ഹർട്ടിഗ് വിജയഗോൾ കൂടി നേടി അമേരിക്കയുടെ പ്രതീക്ഷകളെ മുഴുവനായി തകർത്തു.

ഗ്രൂപ്പ് ജിയിൽ നടന്ന മറ്റൊരു മത്സരത്തിൽ ഓസ്‌ട്രേലിയ ന്യൂസിലൻഡിനെ രണ്ടിനെതിരെ ഒരു ഗോളിന് പരാജയപ്പെടുത്തി. ഗ്രൂപ്പ് എഫിൽ ബ്രസീൽ ചൈനയെയും നെതർലൻഡ്‌സ് സാംബിയയെയും തോൽപ്പിച്ചു. അതേസമയം, ഗ്രൂപ്പ് ഇയിൽ നടന്ന മത്സരത്തിൽ ബ്രിട്ടൺ ചിലിയെ തോൽപ്പിക്കുകയും ജപ്പാൻ കാനഡ മത്സരം ഗോൾരഹിത സമനിലയിൽ കലാശിക്കുകയും ചെയ്‌തു.

ABOUT THE AUTHOR

...view details