മാഡ്രിഡ്:ബാര്‍സലോണയുമായുള്ള ബന്ധം ഉപേക്ഷിച്ചതിന് പിന്നാലെ മെസിയെ പരിഹസിച്ച് വീട്ടിലെത്തിയ ആള്‍ക്ക് മകന്‍ തിയാഗോ മെസിയുടെ മാസ് മറുപടി. 'മെസി എവിടെ, ഞങ്ങള്‍ക്ക് അയാളുടെ മുഖത്ത് നോക്കി ചിരിക്കണം' എന്നായിരുന്നു താരത്തിന്‍റെ വീടിന് മുന്നിലെത്തിയ വ്യക്തി പറഞ്ഞത്.
അങ്ങനെയെങ്കില്‍ ' നിന്‍റെ അച്ഛന്‍റെ മുഖത്ത് നോക്കി ഞാനും ചിരിക്കും' എന്നായിരുന്നു ഉരുളയ്ക്ക് ഉപ്പേരിയെന്ന നിലയില്‍ വീടിന് അകത്ത് നിന്നും തിയാഗോയുടെ തകര്‍പ്പന്‍ മറുപടി. കളിയാക്കാനെത്തിയ ആളുടെ വായടപ്പിച്ച തിയാഗോയുടെ വാക്കുകള്‍ കൂട്ടത്തിലുണ്ടായിരുന്ന മറ്റുള്ളവരില്‍ ചരി പടര്‍ത്തുകയും ചെയ്തു. ഇതിന്‍റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.