കേരളം

kerala

ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പിൽ നിന്നും പുറത്ത്

സൂപ്പർ കപ്പിലും യോഗ്യത ലഭിക്കാത്തതോടെ മഞ്ഞപ്പടയുടെ സീസൺ സമ്പൂർണ പരാജയമായി.

By

Published : Mar 16, 2019, 10:51 AM IST

Published : Mar 16, 2019, 10:51 AM IST

ഇന്ത്യൻ ആരോസ്

ഹീറോ സൂപ്പർ കപ്പിൽ നിന്നും കേരളാ ബ്ലാസ്റ്റേഴ്സ് പുറത്ത്. ഇന്നലെ നടന്ന യോഗ്യതാ റൗണ്ട് മത്സരത്തിൽ ഐ ലീഗ് ടീമായ ഇന്ത്യൻ ആരോസിനോട് എതിരില്ലാത്ത രണ്ട് ഗോളിന് തോറ്റാണ് ബ്ലാസ്റ്റേഴ്സ് പുറത്തായത്. ഐഎസ്‌എല്ലിൽ പ്ലേ ഓഫ് കാണാതെ പുറത്തായ ബ്ലാസ്റ്റേഴ്‌സിന് സൂപ്പര്‍ കപ്പില്‍ യോഗ്യതാ നേടാനാകാതെ പോയത് വൻ തിരിച്ചടിയാണ്.

പ്രതിരോധ താരം അനസ് എടത്തൊടിക ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. 38ാം മിനിറ്റില്‍ അമര്‍ജിത്ത് കിയാമിന്‍റെ ഗോളിലൂടെ ആരോസ് ലീഡ് നേടി. 76ാം മിനിറ്റിൽ പെനാൽറ്റി ബോക്സിൽ ഗോളെന്ന് ഉറച്ച ആരോസിന്‍റെ ശ്രമം അനസ് കൈകൊണ്ട് തടഞ്ഞു. പിന്നാലെ അനസിന് റെഡ് കാർഡും പെനാൽറ്റിയും. കിക്കെടുത്ത അമര്‍ജിത്ത് ധീരജ് സിംഗിനെ കാഴ്ചക്കാരനാക്കി ആരോസിന്‍റെ വിജയം ഉറപ്പിച്ചു. 83ാം മിനിറ്റില്‍ ആരോസ് താരം ജിതേന്ദ്രയും റെഡ് കാര്‍ഡ് കണ്ട് മടങ്ങി. പിന്നീട് 10 പേരുമായി കളിച്ചിട്ടും ബ്ലാസ്റ്റേഴ്സിന് തിരിച്ചുവരാനായില്ല. സൂപ്പർ കപ്പിലും യോഗ്യത ലഭിക്കാത്തതോടെ മഞ്ഞപ്പടയുടെ സീസൺ സമ്പൂർണ പരാജയമായി. വിജയം ആരോസിനൊപ്പമായിരുന്നു. ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് യോഗ്യത നേടാതെ മടങ്ങുകയും ചെയ്തു.

ABOUT THE AUTHOR

...view details