കേരളം

kerala

ETV Bharat / sports

ഖേല്‍ രത്‌ന: സുനില്‍ ഛേത്രിയെ ശിപാര്‍ശ ചെയ്ത് ഫുട്‌ബോള്‍ ഫെഡറേഷന്‍ - ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്‍

ഇതേവരെ 118 മത്സരങ്ങളില്‍ ഇന്ത്യയ്ക്കായി ബൂട്ട് കെട്ടിയ ഛേത്രി 74 ഗോളുകള്‍ കണ്ടെത്തിയിട്ടുണ്ട്.

Rajiv Gandhi Khel Ratna  Sunil Chhetri  Khel Ratna  All India Football Federation  ഖേല്‍ രത്‌ന  ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്‍  ബാലാ ദേവി
ഖേല്‍ രത്‌ന: സുനില്‍ ഛേത്രിയെ ശുപാര്‍ശ ചെയ്ത് ഫുട്‌ബോള്‍ ഫെഡറേഷന്‍

By

Published : Jul 1, 2021, 1:47 PM IST

ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രിക്ക് രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരത്തിന് ശിപാർശ. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനാണ് താരത്തിന്‍റെ പേര് നാമനിര്‍ദേശം ചെയ്തത്. അര്‍ജുന അവാര്‍ഡിനായി വനിതാ താരം ബാലാ ദേവിയേയും ഫെഡറേഷന്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്. നിലവില്‍ സ്കോട്ടിഷ് വുമണ്‍സ് ലീഗില്‍ കളിക്കുന്ന താരമാണ് ബാല ദേവി.

അതേസമയം ഇതേവരെ 118 മത്സരങ്ങളില്‍ ഇന്ത്യയ്ക്കായി ബൂട്ട് കെട്ടിയ ഛേത്രി 74 ഗോളുകള്‍ കണ്ടെത്തിയിട്ടുണ്ട്. നിലവിൽ അന്താരാഷ്ട്ര മത്സരങ്ങളിൽ കളിക്കുന്ന താരങ്ങളിൽ ദേശീയ ടീമിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഛേത്രിയുള്ളത്. പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, അര്‍ജന്‍റീനയുടെ നായകന്‍ ലയണൽ മെസി എന്നിവരാണ് ഛേത്രിക്ക് മുന്നിലുള്ളത്.

also read: ടോണി ക്രൂസ് രാജ്യാന്തര ഫുട്ബോളിൽ നിന്നും വിരമിക്കുന്നു?, റിപ്പോർട്ട്

അതേസമയം 2022 ഖത്തറില്‍ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഛേത്രി മെസിയെ മറികടന്നിരുന്നു. എന്നാൽ കോപ്പ അമേരിക്കയിലെ ഗോളുകളിലൂടെ മെസി വീണ്ടും മുന്നിലെത്തി. നേരത്തെ ഇന്ത്യന്‍ ഹോക്കി ടീം ഗോൾകീപ്പറും മലയാളിയുമായ പിആർ ശ്രീജേഷിനെ ഖേൽ രത്ന പുരസ്കാരത്തിന് ഹോക്കി ഇന്ത്യ ശുപാർശ ചെയ്തിരുന്നു.

ABOUT THE AUTHOR

...view details