മാഡ്രിഡ്: സുവാരസിന്‍റെ ഗോളില്‍ ജയിച്ച് കയറിയ അത്‌ലറ്റിക്കോ മാഡ്രിഡ് സ്‌പാനിഷ് ലാലിഗയിലെ പോയിന്‍റ് പട്ടികയില്‍ ഒന്നാമത്. വലന്‍സിയക്കെതിരായ എവേ പോരാട്ടത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു അത്‌ലറ്റിക്കോയുടെ ജയം. ബാഴ്‌സലോണ വിട്ട് ഈ സീസണില്‍ അത്‌ലറ്റിക്കോ മാഡ്രിഡിലേക്ക് ചേക്കേറിയ സുവാരസ് മികച്ച ഫോമിലാണ്. സീസണില്‍ ഇതേവരെ 15 മത്സരങ്ങളില്‍ നിന്നും 12 ഗോളുകളാണ് അത്‌ലറ്റിക്കോക്കായി യുറുഗ്വന്‍ ഫോര്‍വേഡ് സ്വന്തമാക്കിയത്.
ഗോളടിച്ച് കൂട്ടി സുവാരസ്; ലാലിഗയില്‍ ആറാം ജയവുമായി അത്‌ലറ്റിക്കോ
ഈ സീസണില്‍ അത്‌ലറ്റിക്കോ മാഡ്രിഡിന്‍റെ കൂടാരത്തിലെത്തിയ ലൂയി സുവാരസ് 15 മത്സരങ്ങളില്‍ നിന്നും 12 ഗോളുകളാണ് അടിച്ച് കൂട്ടിയത്.
23ാം മിനിട്ടില്‍ ജോ ഫെലിക്‌സ് അത്‌ലറ്റിക്കോക്കായി ആദ്യ ഗോള്‍ സ്വന്തമാക്കി. 54-ാം മിനിട്ടില്‍ സുവാരസും പിന്നാലെ 72ാം മിനിട്ടില്‍ ഏയ്‌ഞ്ചല്‍ കൊറേയും അത്‌ലറ്റിക്കോക്കായി വല കുലുക്കി. യുറോസ് റാക്കിക് വലന്‍സിയക്കായി ആശ്വാസ ഗോള്‍ സ്വന്തമാക്കി.
ലീഗില്‍ സിമിയോണിയുടെ ശിഷ്യന്‍മാരുടെ തുടര്‍ച്ചയായ ആറാമത്തെ ജയമാണിത്. കഴിഞ്ഞ മാസം 13ന് നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡിന് മുന്നിലാണ് അത്‌ലറ്റിക്കോ അവസാനമായി പരാജയപ്പെട്ടത്. ലീഗില്‍ പരാജയമറിയാതെ മുന്നോട്ട് പോകുന്ന അത്‌ലറ്റിക്കോക്ക് 18 മത്സരങ്ങളില്‍ നിന്നും 47 പോയിന്‍റാണുള്ളത്. 15 ജയവും രണ്ട് സമനിലയും സ്വന്തമാക്കിയ സമിയോണിയുടെ ശിഷ്യന്‍മാര്‍ ഒരു മത്സരത്തില്‍ മാത്രമാണ് പരാജയപ്പെട്ടത്. പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡിനേക്കാള്‍ ഏഴ് പോയിന്‍റിന്‍റെ മുന്‍തൂക്കമാണ് സിമിയോണിയുടെ ശിഷ്യന്‍മാര്‍ക്കുള്ളത്.