ബാഴ്‌സലോണ: സ്‌പാനിഷ് ലാലിഗയില്‍ ബാഴ്‌സലോണ കിരീടം നിലനിര്‍ത്താന്‍ സാധ്യത കുറവാണെന്ന് യുറുഗ്വന്‍ മുന്നേറ്റ താരം ലൂസി സുവാരിസ്. ബദ്ധവൈരികളായ റയല്‍ മാഡ്രിഡുമായാണ് ബാഴ്‌സലോണയുടെ കിരീട പോരാട്ടം. നിലവില്‍ ലീഗിലെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡിന് നാല് പോയിന്‍റിന്‍റെ ലീഡുണ്ട്. ഒന്നാം സ്ഥാനത്തുള്ള റയലിന് 83 പോയിന്‍റും രണ്ടാം സ്ഥാനത്തുള്ള ബാഴ്‌സലോണക്ക് 79 പോയിന്‍റുമാണുള്ളത്. ഇരു ടീമുകള്‍ക്കും രണ്ട് മത്സരങ്ങള്‍ വീതമാണ് ബാക്കിയുള്ളത്.
ലീഗില്‍ ബാഴ്‌സ കിരീടം നിലനിര്‍ത്താന്‍ സാധ്യത കുറവെന്ന് സുവാരിസ്
സ്‌പാനിഷ് ലാലിഗയില്‍ നിലവിലെ ചാമ്പ്യന്‍മാരായ ബാഴ്‌സലോണയും റയല്‍ മാഡ്രിഡും തമ്മിലാണ് കിരീട പോരാട്ടം നടക്കുന്നത്
ലീഗില്‍ ഒസാസുനക്കും ആല്‍വേസിനും എതിരായാണ് ബാഴ്‌സയുടെ അടുത്ത മത്സരങ്ങള്‍. നേരത്തെ ലീഗില്‍ സെല്‍റ്റ വിഗോക്കെതിരായ മത്സരത്തില്‍ ബാഴ്‌സലോണ സമനിലയില്‍ പിരിഞ്ഞപ്പോള്‍ ടീം ഇത്തവണ കിരീടം നിലനിര്‍ത്താന്‍ സാധ്യതയുണ്ടെന്ന് സുവാരിസ് പറഞ്ഞിരുന്നു. കാല്‍മുട്ടിന് ശസ്‌ത്രക്രിയ വേണ്ടിവന്നതിനാല്‍ കഴിഞ്ഞ ജനുവരി മുതല്‍ സുവാരിസ് കളിക്കളത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. കൊവിഡ് 19ന് ശേഷം ലീഗ് പുനരാരംഭിച്ചപ്പോഴാണ് സുവാരിസ് ബാഴ്‌സലോണക്കായി വീണ്ടും ബൂട്ടണിയാന്‍ തുടങ്ങിയത്.