കേരളം

kerala

ETV Bharat / sports

സന്ദേശ് ജിങ്കൻ ബ്ലാസ്റ്റേഴ്‌‌സ് വിടുന്നു; വിദേശ ക്ലബുമായി ധാരണയിലെത്തിയെന്ന് സൂചന - കേരള ബ്ലാസ്റ്റേഴ്‌‌സ്

ബ്ലാസ്റ്റേഴ്‌സിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ ബൂട്ടുകെട്ടിയ താരമാണ് ജിങ്കൻ. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന്‍റെ നെടുംതൂണായ ജിങ്കൻ ആരാധകരുടെയും പ്രിയതാരമായിരുന്നു.

Sandesh Jhingan  സന്ദേശ് ജിങ്കൻ  Kerala Blasters  defender Sandesh Jhingan  കേരള ബ്ലാസ്റ്റേഴ്‌‌സ്  kerala football
സന്ദേശ് ജിങ്കൻ ബ്ലാസ്റ്റേഴ്‌‌സ് വിടുന്നു

By

Published : May 20, 2020, 11:56 AM IST

കേരള ബ്ലാസ്റ്റേഴ്‌‌സിന്‍റെ സൂപ്പർ താരം സന്ദേശ് ജിങ്കൻ ടീം വിടുന്നതായി സൂചന. വിദേശ ക്ലബുമായി ജിങ്കൻ ധാരണയിലെത്തിയെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഏത് ക്ലബ്ബിലേക്കാണ് ജിങ്കൻ പോകുന്നതെന്ന് വ്യക്തമായിട്ടില്ല. ടീമിൻ്റെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിൽ ഒരാളായ ജിങ്കൻ ആരാധകരുടെയും പ്രിയതാരമായിരുന്നു. ബ്ലാസ്റ്റേഴ്‌സിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ ബൂട്ടുകെട്ടിയ താരവും ജിങ്കൻ തന്നെ. ഐഎസ്എൽ ഒന്നാം സീസൺ മുതൽ ബ്ലാസ്റ്റേഴ്‌സ് താരമായ സന്ദേശ് ജിങ്കൻ അഞ്ചാം സീസണിൽ ബ്ലാസ്റ്റേഴ്‌സിന്‍റെ ക്യാപ്റ്റനായി സ്ഥാനമേറ്റിരുന്നു. കാൽമുട്ടിനേറ്റ പരുക്കിനെ തുടർന്ന് കഴിഞ്ഞ സീസൺ കളിച്ചിരുന്നില്ല. ഐഎസ്എല്ലിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാള്‍ കൂടിയാണ് ജിങ്കൻ.

ABOUT THE AUTHOR

...view details