കേരളം

kerala

By

Published : Jul 2, 2019, 6:14 PM IST

ETV Bharat / sports

അർജന്‍റീനിയന്‍ മിഡ് ഫീൽഡർ  ഡൽഹി ഡൈനാമോസിന് സ്വന്തം

ഒരു വർഷത്തെ കരാറിലാണ് അറ്റാക്കിങ് മിഡ്ഫീൽഡറായ ഗൂഡസിനെ ഡൈനാമോസ് സ്വന്തമാക്കിയത്

മാർട്ടിൻ പെരെസ് ഗൂഡസ്

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിനായി തയ്യാറെടുക്കുന്ന ഡൽഹി ഡൈനാമോസ് ആദ്യ ചുവട് വെയ്പ്പ് നടത്തി കഴിഞ്ഞു. അർജന്റീനക്കാരനായ മാർട്ടിൻ പെരെസ് ഗൂഡസിനെ ഡല്‍ഹി ഡൈനാമോസിന്‍റെ ഭാഗമായി. ഒരു വർഷത്തെ കരാറിലാണ് അറ്റാക്കിങ് മിഡ്ഫീൽഡറായ ഗൂഡസിനെ ഡൈനാമോസ് സ്വന്തമാക്കിയത്.
ഈ സീസണിൽ ഡൈനാമോസുമായി കരാർ ഒപ്പിട്ടിരിക്കുന്ന നാലാമത്തെ വിദേശതാരമാണ് മാർട്ടിൻ ഗൂഡസ്. കഴിഞ്ഞ സീസണിൽ ടീമിലുണ്ടായിരുന്ന സ്പാനിഷ് മിഡ്ഫീൽഡർ മാർക്കോസ് ടെബർ, സിസ്കോ ഹെർണാണ്ടസ്, ഡിയാഗ്നെ എന്നിവരാണ് മറ്റ് താരങ്ങൾ. കഴിഞ്ഞ രണ്ട് സീസണിൽ നേരിട്ട കനത്ത തിരിച്ചടിയെ തുടർന്ന് പരിശീലകൻ ഹോസപ്പ് ഗോംബെയുടെ കീഴിൽ ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് ഡൽഹി ഡൈനാമോസ്.

ABOUT THE AUTHOR

...view details