കേരളം

kerala

ETV Bharat / sports

സ്‌പാനിഷ് ലാലിഗ; മെസി ടീമിനൊപ്പം പരിശീലനം പുനരാരംഭിച്ചു - മെസി വാർത്ത

സ്‌പാനിഷ് ലാലിഗക്ക് ജൂണ്‍ 11-ന് തുടക്കമാകും. ജൂണ്‍ 13-നാണ് ലീഗിലെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സലോണയുടെ ആദ്യ മത്സരം

messi news  laliga news  മെസി വാർത്ത  ലാലിഗ വാർത്ത
മെസി

By

Published : Jun 7, 2020, 12:11 PM IST

ബാഴ്‌സലോണ:അർജന്‍റീനിയന്‍ സൂപ്പർ ഫുട്‌ബോൾ താരം ലയണല്‍ മെസി ബാഴ്‌സലോണയില്‍ സഹതാരങ്ങൾക്ക് ഒപ്പം പരിശീലനം പുനരാരംഭിച്ചു. നേരത്തെ കാലിന് പരിക്കേറ്റതിനെ തുടർന്ന് മെസി സഹതാരങ്ങൾക്ക് ഒപ്പം പരിശീലനം നടത്തിയിരുന്നില്ല. ഒരാഴ്‌ചയോളമായി മെസി സ്വയം പരിശീലനം നടത്തുകയായിരുന്നു. ശനിയാഴ്‌ചയാണ് അദ്ദേഹം ടീമിനൊപ്പം ചേർന്നത്. നിലവില്‍ ടീം അംഗങ്ങള്‍ നൗകാമ്പിലാണ് പരിശീലനം നടത്തുന്നത്. സ്‌പാനിഷ് ലാലിഗയിലെ ഈ സീസണില്‍ ഇതേവരെ മെസി 19 ഗോളുകളാണ് സ്വന്തമാക്കിയത്.

ബാഴ്‌സലോണക്ക് വേണ്ടി നൗകാമ്പില്‍ അർജന്‍റീനന്‍ സൂപ്പർ താരം ലയണല്‍ മെസിയും സഹതാരങ്ങളും പരിശീലനം നടത്തുന്നു.

കൊവിഡ് 19-ന് ശേഷം പുനരാരംഭിക്കുന്ന സ്‌പാനിഷ് ലാലിഗയില്‍ ജൂണ്‍ 13-ന് റിയല്‍ മല്ലോർക്കയുമായാണ് ബാഴ്‌സലോണയുടെ ആദ്യ മത്സരം. ലീഗിലെ മത്സരങ്ങൾക്ക് ജൂണ്‍ 11-ന് തുടക്കമാകും. അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ കൊവിഡ് 19 സുരക്ഷാ മാർഗനിർദ്ദേശങ്ങൾ പാലിച്ചാകും മത്സരം നടക്കുക.

ABOUT THE AUTHOR

...view details