കേരളം

kerala

ETV Bharat / sports

നാടകീയം, സിറ്റിയെ കീഴടക്കി ടോട്ടനം ചാമ്പ്യൻസ് ലീഗ് സെമിയിൽ - മാഞ്ചസ്റ്റർ സിറ്റി

സിറ്റി 4-3 ന് ജയിച്ചെങ്കിലും എവേ ഗോളിന്‍റെ പിൻബലത്തിൽ ടോട്ടനം സെമിയിൽ കയറുകയായിരുന്നു. ആദ്യപാദത്തിൽ സിറ്റിയെ ടോട്ടനം 1-0 ന് പരാജയപ്പെടുത്തിയിരുന്നു.

ടോട്ടനം

By

Published : Apr 18, 2019, 6:56 AM IST

യൂവേഫ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയെ തകർത്ത് ടോട്ടനം ഹോട്സ്പർ സെമിയിൽ. രണ്ടാംപാദ ക്വാർട്ടറിൽ 4-3 ന് സിറ്റിയോട് പരാജയപ്പെട്ടെങ്കിലും എവേ ഗോളിന്‍റെ ബലത്തിലാണ് ടോട്ടനം ആദ്യമായി ചാമ്പ്യൻസ് ലീഗിന്‍റെ സെമിയിലെത്തിയത്.

ആദ്യപാദത്തിലെ ഒരു ഗോൾ ലീഡിന്‍റെ ബലവുമായി ഇറങ്ങിയ ടോട്ടനത്തിന് നാലാം മിനിറ്റിൽ തന്നെ സിറ്റി മറുപടി കൊടുത്തു. എന്നാൽ ഏഴാം മിനിറ്റിലും പത്താം മിനിറ്റിലും സൺ ഹ്യൂങിലൂടെ തിരിച്ചടിച്ച് സ്പർസ് ലീഡ് നേടി. തോൽക്കാൻ മനസില്ലാതിരുന്ന സിറ്റി 11-ാം മിനിറ്റിലും 21-ാം മിനിറ്റിലും ഗോൾ തിരിച്ചടിച്ചു. ഇരുടീമും അറ്റാക്കിങ് ഫുട്ബോൾ പുറത്തെടുത്തപ്പോൾ ആവേശകരമായി ആദ്യപകുതി 3-2 ന് അവസാനിച്ചു.

രണ്ടാം പകുതിയിൽ കളിയുടെ മേധാവിത്വം സിറ്റി പിടിച്ചെടുത്തപ്പോൾ 59-ാം മിനിറ്റിൽ അഗ്വേറോയുടെ ഗോളിലൂടെ ഗ്വാർഡിയോളയുടെ ടീം 4-2 ന് മുന്നിലെത്തി അഗ്രിഗേറ്റിൽ സ്കോർ 4-3 ന് സിറ്റിക്ക് അനുകൂലം. നീലപ്പട സെമിയിലേക്ക് കയറുമെന്ന് തോന്നിച്ച നിമിഷം ടോട്ടനം ആക്രമണം അഴിച്ചുവിട്ടു. അതിന്‍റെ ഫലമായി 73-ാം മിനിറ്റിൽ എത്തിഹാദ് സ്റ്റേഡിയം നിശബ്ദമാക്കി ഫെർണ്ടോ യൊറന്‍റെയുടെ ഗോളിൽ ടോട്ടനം ഗോളെണ്ണെം മൂന്നാക്കി അതോടെ അഗ്രിഗേറ്റ് സ്കോർ 4-4. എവേ ഗോളിന്‍റെ പിൻബലത്തിൽ സ്പർസ് മുന്നിലെത്തി. എന്നാൽ കളി ഇഞ്ച്വറി ടൈമിലേക്ക് നീങ്ങിയപ്പോൾ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി സ്റ്റെർലിങിന്‍റെ ഒരു ഗോൾ. സിറ്റി സെമിയിൽ എന്ന് കരുതിയ നിമിഷത്തിൽ വീഡിയോ അസിസ്റ്റന്‍റ് റെഫറിയുടെ ഓഫ് സൈഡ് വിളി എത്തി. അതോടെ ചരിത്ര നേട്ടവുമായി എവേ ഗോളിന്‍റെ ബലത്തിൽ ടോട്ടനം സെമിയിലേക്ക് പ്രവേശിച്ചു. ഹോളണ്ട് ക്ലബ്ബ് അയാക്സാണ് സെമിയിൽ ടോട്ടനത്തിന്‍റെ എതിരാളികൾ.

ABOUT THE AUTHOR

...view details