മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പോൾ പോഗ്ബ സ്വന്തം പ്രകടനത്തിൽ തൃപ്‌തനല്ലെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ ഒലെ ഗണ്ണർ സോൾഷേഗർ ഗോൾ ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കഴിഞ്ഞ ആഴ്‌ച യുഇഎഫ്‌എ നേഷൻസ് ലീഗിലെ തന്‍റെ പ്രകടനത്തെകുറിച്ച് ഇതേ അഭിപ്രായം തന്നെ ആണ് പോഗ്‌ബയും പങ്കുവെച്ചത്.
സ്വന്തം പ്രകടനത്തിൽ പോഗ്ബ തൃപ്‌തനല്ല:ഗണ്ണർ സോൾഷേഗർ - epl
മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ ഈ സീസണിലെ 12 കളികളിൽ അഞ്ച് എണ്ണത്തിൽ മാത്രമാണ് പോഗ്‌ബയ്‌ക്ക് അവസാന ഇലവനിൽ സ്ഥാനം പിടിക്കാനായത്
സ്വന്തം പ്രകടനത്തിൽ പോഗ്ബ തൃപ്‌തനല്ല:ഗണ്ണർ സോൾഷേഗർ
മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ ഈ സീസണിലെ 12 കളികളിൽ അഞ്ച് എണ്ണത്തിൽ മാത്രമാണ് പോഗ്‌ബയ്‌ക്ക് അവസാന ഇലവനിൽ സ്ഥാനം പിടിക്കാനായത്. പോഗ്‌ബെയുടെ മോശം പ്രകടനത്തിൽ ഫ്രാൻസ് ഫുട്‌ബോൾ ടീം മാനേജർ ജിജിയെ ഡിഷാബ് നടത്തിയ അഭിപ്രായ പ്രകടനം ഫ്രാൻസ് ദേശീയ ടീമിലെ പോഗ്‌ബിന്‍റെ സ്ഥാനത്തെക്കുറിച്ച് ചർച്ചകൾക്ക് തുടക്കമിട്ടത്തിന് പിന്നാലെ ആണ് സോൾഷേഗറിന്‍റെ അഭിമുഖം പുറത്തു വന്നത്.