കേരളം

kerala

ETV Bharat / sports

'അവർക്ക് നമ്മുടെ സഹായം ഉടനെ ലഭിക്കേണ്ടതുണ്ട്'; ഇന്ത്യക്ക് സഹായമഭ്യര്‍ഥിച്ച് സെർജിയോ റാമോസ് - Real Madrid

രണ്ടാഴ്ച മുൻപ് കൊവിഡ് ബാധിതനായ താരം 10 ദിവസത്തെ ക്വാറന്‍റീനിലായിരുന്നു.

Sergio Ramos  COVID  കൊവിഡ്  സെർജിയോ റാമോസ്  റയല്‍ മാന്‍ഡ്രിഡ്  യുനിസെഫ്
'അവർക്ക് നമ്മുടെ സഹായം ഉടനെ ലഭിക്കേണ്ടതുണ്ട്'; ഇന്ത്യക്ക് സഹായമഭ്യര്‍ഥിച്ച് സെർജിയോ റാമോസ്

By

Published : May 1, 2021, 3:53 PM IST

മാഡ്രിഡ്: ഇന്ത്യയെ ദുരിതത്തിലാക്കിയ കൊവിഡ് വ്യാപനത്തില്‍ ആശങ്കയറിച്ചും, രാജ്യത്തെ സഹായിക്കണമെന്നാവശ്യപ്പെട്ടും റയല്‍ മാന്‍ഡ്രിഡ് നായകന്‍ സെർജിയോ റാമോസ്. ഇന്ത്യയിലെ കൊവിഡ് സാഹചര്യത്തെക്കുറിച്ചുള്ള യുനിസെഫ് റിപ്പോര്‍ട്ടിന്‍റെ ലിങ്ക് പങ്കുവെച്ചുകൊണ്ടാണ് റാമോസ് ഇക്കാര്യം ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്തത്.

read more:'ഒരുമിച്ച് പരിശ്രമിക്കാം, സുരക്ഷിതരായിരിക്കുക'; സ്നേഹമറിയിച്ച് യോഹാൻ ബ്ലെയ്ക്ക്

'ഇന്ത്യയിൽ കൊവിഡ് ബാധിതരാവുന്നവരുടേയും മരിക്കുന്നവരുടേയും എണ്ണം ഉയർന്ന് തന്നെ നിൽക്കുകയാണ്. അഞ്ച് വയസില്‍ താഴെ പ്രായമുള്ള കുട്ടികളുടെ മരണ നിരക്കില്‍ ഇന്ത്യ മറ്റെല്ലാ രാജ്യങ്ങളേയും പിന്തള്ളിയേക്കും എന്നാണ് യുനിസെഫ് ഭയക്കുന്നത്. അവർക്ക് നമ്മുടെ സഹായം ഉടനെ ലഭിക്കേണ്ടതുണ്ട്' റാമോസ് ട്വീറ്റ് ചെയ്തു.

അതേസമയം രണ്ടാഴ്ച മുൻപ് കൊവിഡ് ബാധിതനായ താരം 10 ദിവസത്തെ ക്വാറന്‍റീനിലായിരുന്നു. ഇതിനെ തുടര്‍ന്ന് യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലിന്റെ ആദ്യ പാദത്തിൽ ചെൽസിക്കെതിരായ മത്സരത്തില്‍ റാമോസിന് കളിക്കാനായിരുന്നില്ല. അതേസമയം ഈ ആഴ്ച നടക്കുന്ന രണ്ടാം പാദ മത്സരത്തില്‍ താരം കളത്തിലിറങ്ങിയേക്കും.

ABOUT THE AUTHOR

...view details