ബെർലിന്‍: ക്ലബ് അംഗങ്ങളും താരങ്ങളും ആദ്യഘട്ടത്തില്‍ കൊവിഡ് നെഗറ്റീവാണെന്ന് തെളിഞ്ഞതിന്‍റെ ആശ്വാസത്തിലാണ് ജർമൻ ഫുട്ബോൾ ക്ലബായ ബൊറൂസിയ ഡോർട്ട്മുണ്ട്. കഴിഞ്ഞ ദിവസം നടത്തിയ ടെസ്റ്റില്‍ കളിക്കാർക്കും പരിശീലകർ ഉൾപ്പെടെയുള്ള മറ്റ് ജീവനക്കാർക്കും കൊവിഡ് ബാധിച്ചിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. അതേസമയം സുരക്ഷ കണക്കിലെടുത്ത് കൂടുതല്‍ ടെസ്റ്റ് നടത്തുമെന്ന് ക്ലബ് അധികൃതർ വ്യക്തമാക്കി. ജർമന്‍ ഫുട്‌ബോൾ ലീഗായ ബുണ്ടസ് ലീഗയിലെ വമ്പന്‍മാരാണ് ബൊറൂസിയ ഡോർട്ട്മുണ്ട്. നേരത്തെ മറ്റൊരു ക്ലബായ എഫ്‌സി കോളനിലെ മൂന്ന് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്നാണ് സുരക്ഷാ പ്രശ്‌നങ്ങൾ ഉടലെടുത്തത്.
ഡോർട്ട്മുണ്ടിന് ആശ്വാസം; എല്ലാവരും കൊവിഡ് നെഗറ്റീവ് - ബൊറൂസിയ ഡോർട്ട്മുണ്ട് വാർത്ത
കൊവിഡ് 19 വ്യാപകമായ സാഹചര്യത്തില്‍ മാർച്ച് 13 മുതല്‍ ജർമനിയിലെ എല്ലാ ഫുട്‌ബോൾ മത്സരങ്ങളും നിർത്തിവെച്ചിരിക്കുകയാണ്.
ഡോർട്ട്മുണ്ട്
അതേസമയം ബുണ്ടസ് ലീഗ മെയ് 16 മുതല്‍ ആരംഭിക്കാനാണ് നീക്കം നടക്കുന്നത്. ഇതു സംബന്ധിച്ച തീരുമാനം മെയ് ആറാം തീയതി ഉണ്ടായേക്കുമെന്നാണ് സൂചന. നേരത്തെ കൊവിഡ് 19-നെ തുടർന്ന് മാർച്ച് 13 മുതല്‍ ജർമനിയിലെ ഫുട്‌ബോൾ മത്സരങ്ങളെല്ലാം നിർത്തിവെച്ചിരിക്കുകയാണ്.