മാഡ്രിഡ്: സ്‌പാനിഷ് ലാലിഗയില്‍ നായകന്‍ സെര്‍ജിയോ റാമോസില്ലാതെ പോരിനിറങ്ങിയ റയല്‍ മാഡ്രിഡിന് സമനില കുരുക്ക്. വിയ്യാറയലിന് എതിരായ മത്സരത്തില്‍ നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം സ്വന്തമാക്കി. കിക്കോഫെടുത്ത് രണ്ടാം മിനിട്ടില്‍ മുന്നേറ്റ താരം മരിയാനോയിലൂടെ റയല്‍ ലീഡെടുത്തു. രണ്ടാം പകുതിയിലാണ് വിയ്യാറയല്‍ ഗോള്‍ മടക്കിയത്. പെനാല്‍ട്ടിയിലൂടെ ജെറാള്‍ഡ് മൊറേനോയാണ് റയലിന്‍റെ വല കുലുക്കിയത്.
ലാലിഗയില്‍ റയല്‍ മാഡ്രിഡിന് സമനില കുരുക്ക് - laliga today news
സ്‌പാനിഷ് ലാലിഗയില്‍ നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡും വിയ്യാറയലും തമ്മിലുള്ള മത്സരം സമനിലയില്‍ കലാശിച്ചു. നായകന്‍ അടക്കം പ്രമുഖ താരങ്ങളില്ലാതെ യാണ് റയല്‍ മാഡ്രിഡ് ഇറങ്ങിയത്
നായകന്‍ സെര്‍ജിയോ റാമോസിനെ കൂടാതെ കരീം ബെന്‍സേമ, വാല്‍വെര്‍ദോ തുടങ്ങിയവരും വിയ്യാറയലിന് എതിരായ മത്സരത്തില്‍ ബൂട്ടുകെട്ടിയില്ല. സീസണില്‍ മങ്ങിയ തുടക്കം ലഭിച്ച റയല്‍ മാഡ്രിഡ് ലീഗിലെ പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്താണ്. ഒമ്പത് മത്സരങ്ങളില്‍ നിന്നും 17 പോയിന്‍റാണ് റയലിന് നിലവിലുള്ളത്.
അഞ്ച് ജയവും രണ്ട് തോല്‍വിയും സീസണില്‍ നിലവിലെ ചാമ്പ്യന്‍മാരുടെ പേരിലുണ്ട്. ഈ മാസം 29ന് പുലര്‍ച്ചെ 1.30ന് നടക്കുന്ന ലീഗിലെ അടുത്ത മത്സരത്തില്‍ ആല്‍വേസാണ് റയല്‍ മാഡ്രിഡിന്‍റെ എതിരാളികള്‍. അതേസമയം വിയ്യാ റയല്‍ ലീഗിലെ അടുത്ത മത്സരത്തില്‍ റയല്‍ സോസിഡാസിനെ നേരിടും.