കൊച്ചി: റയല്‍ കശ്‌മീരിന്‍റെ മധ്യനിര താരം റിത്വിക് കുമാര്‍ ദാസ് കേരളാ ബ്ലാസ്റ്റേഴ്‌സില്‍. 11 തവണ റയല്‍ കശ്‌മീരിന് വേണ്ടി റിത്വിക് ബൂട്ടണിഞ്ഞിട്ടുണ്ട്. ഐ ലീഗില്‍ ക്ലബിന് വേണ്ടി രണ്ട് അസിസ്റ്റുകള്‍ താരം സ്വന്തമാക്കിയിട്ടുണ്ട്. വെസ്റ്റ് ബംഗാള്‍ സ്വദേശിയായ റിത്വിക് മോഹന്‍ ബഗാന്‍ അക്കാദമിയിലൂടെയാണ് പ്രൊഫഷണല്‍ ഫുട്ബോളിന്‍റെ ഭാഗമാകുന്നത്. 2018 ഡിസംബറിലാണ് റിത്വിക്ക് ആദ്യ ഐ ലീഗ് മത്സരം കളിക്കുന്നത്.
റയല്‍ കശ്‌മീരിന്‍റെ മധ്യനിര താരം ബ്ലാസ്റ്റേഴ്‌സില്‍ - റിത്വിക് കുമാര്‍ വാര്‍ത്ത
11 തവണ റയല്‍ കശ്‌മീരിന് വേണ്ടി മധ്യനിര താരം റിത്വിക് കുമാര്‍ ദാസ് ബൂട്ടണിഞ്ഞിട്ടുണ്ട്. മോഹന്‍ ബഗാന്‍ അക്കാദമിയിലൂടെയാണ് വെസ്റ്റ് ബംഗാള്‍ സ്വദേശിയായ റിത്വിക് കുമാര്‍ ദാസ് പ്രൊഫഷണല്‍ ഫുട്ബോളിന്‍റെ ഭാഗമാകുന്നത്
കേരള ബ്ലാസ്റ്റേഴ്‌സിലൂടെ ഐഎസ്‌എല്ലിൽ അരങ്ങേറ്റം കുറിക്കുവാൻ അവസരം ലഭിച്ചതിൽ ഞാൻ ഭാഗ്യവാനാണെന്ന് റിത്വിക് പറഞ്ഞു. തന്‍റെ കരിയറിലെ ഒരു സുപ്രധാന വഴിത്തിരിവാണിത്. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് വളരെ വലിയ ആരാധകവൃന്ദമുണ്ട്, അവർക്ക് മുന്നിൽ കളിക്കുവാനായി കാത്തിരിക്കുകയാണ്. ടീമിന് പരമാവധി സംഭാവന നല്‍കാനാകുമെന്നാണ് പ്രതീക്ഷയെന്നും റിത്വിക് പറഞ്ഞു.
ബ്ലാസ്റ്റേഴ്‌സ് കുടുംബത്തിന്‍റെ ഭാഗമായ റിത്വിക്കിനെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി സ്‌പോർട്ടിംഗ് ഡയറക്‌ടർ കരോലിസ് സ്‌കിൻകിസ് അഭിനന്ദിച്ചു. യുവ പ്രതിഭകളെ തിരിച്ചറിയുന്നതിലും വികസിപ്പിക്കുന്നതിലും ബ്ലാസ്റ്റേഴ്‌സ് എല്ലായ്‌പ്പോഴും ശ്രദ്ധിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ അവസരം റിത്വിക് പരമാവധി ഉപയോഗപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്‌കിൻകിസ് പറഞ്ഞു.