കേരളം

kerala

ETV Bharat / sports

പ്രതിരോധത്തില്‍ പിഴവില്ല, വരാനെ മാഞ്ചസ്റ്റർ യുണൈറ്റഡില്‍; കരാര്‍ നടപടികള്‍ പൂര്‍ത്തിയായതായി റിപ്പോര്‍ട്ട് - ഇംഗ്ളീഷ് പ്രീമിയർ ലീഗ്

പുതിയ സീസണിന് മുന്നോടിയായി യുണൈറ്റഡ് ടീമിലെത്തിക്കുന്ന മൂന്നാമത്തെ കളിക്കാരനാണ് വരാനെ.

Real Madrid  Raphael Varane  manchester united  റാഫേൽ വരാനെ  മാഞ്ചസ്റ്റർ യുണൈറ്റഡ്  റയൽ മാഡ്രിഡ്
വരാനെ മാഞ്ചസ്റ്റർ യുണൈറ്റഡില്‍; കരാര്‍ നടപടികള്‍ പൂര്‍ത്തിയായതായി റിപ്പോര്‍ട്ട്

By

Published : Jul 27, 2021, 6:37 AM IST

മാഞ്ചസ്റ്റർ: റയൽ മാഡ്രിഡിന്‍റെ ഫ്രഞ്ച് പ്രതിരോധതാരം റാഫേൽ വരാനെ ഈ സീസണില്‍ മാഞ്ചസ്റ്റർ യുണൈറ്റഡിനായി പന്ത് തട്ടും. വരാനെയുമായി 41 മില്ല്യന്‍ പൗണ്ടിന് ക്ലബ് കരാര്‍ ഒപ്പിട്ടതായാണ് അന്താരാഷ്ട്ര സ്പോര്‍ട്സ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരുവര്‍ഷം കൂടി ദീര്‍ഘിപ്പിക്കാനാവുന്ന തരത്തില്‍ നാല് വര്‍ഷത്തേക്കാവും താരവുമായി ക്ലബ് കരാറിലെത്തുക.

നിലവില്‍ റയലിനൊപ്പം പ്രീ സീസണ്‍ പരിശീലനത്തിലാണ് 28 കാരനായ താരം. എന്നാല്‍ നേരത്തെ തന്നെ മാഞ്ചസ്റ്ററിലേക്ക് ചേക്കേറാന്‍ വരാനെ താല്‍പര്യപ്പെട്ടിരുന്നു. 2010ല്‍ റയലിന്‍റെ ഭാഗമായ താരം സ്‌പെയിനിലെ 10 വർഷത്തെ ബന്ധം കൂടിയാണ് അവസാനിപ്പിക്കുന്നത്. നിലവിൽ ഹാരി മഗ്വയർ, ലൂക് ഷോ, വാൻ ബിസാക എന്നിവരാണ് മാഞ്ചസ്റ്ററിന്‍റെ പ്രതിരോധ നിരയിലുള്ളത്. വരാനെ കൂടിയെത്തുന്നതോടെ ഗുന്നാർ സോൾഷ്യറിന്‍റെ സംഘത്തിന് കരുത്താവുമെന്നാണ് വിലയിരുത്തല്‍.

also read:ജാദോൺ സാഞ്ചോയെ സ്വന്തമാക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്; സ്വപ്ന സാക്ഷാത്കാരമെന്ന് താരം

അതേസമയം പുതിയ സീസണിന് മുന്നോടിയായി യുണൈറ്റഡ് ടീമിലെത്തിക്കുന്ന മൂന്നാമത്തെ കളിക്കാരനാണ് വരാനെ. നേരത്തെ ഇംഗ്ലണ്ടിന്‍റെ വിംഗര്‍ ജാദോൺ സാഞ്ചോയെയും ഗോള്‍ കീപ്പര്‍ ടോം ഹീറ്റനെയും ക്ലബ് ടീമിലെത്തിച്ചിരുന്നു. 73 മില്യൺ പൗണ്ടിനാണ് ജര്‍മ്മന്‍ ക്ലബായ ബോറുസിയ ഡോർഡ്‌മുണ്ടിൽ നിന്നും സാഞ്ചോ യുണൈറ്റഡ് സ്വന്തമാക്കിയത്.

ABOUT THE AUTHOR

...view details