കേരളം

kerala

ETV Bharat / sports

റയലിനായി 600 മത്സരങ്ങളിൽ ജേഴ്സിയണിഞ്ഞ് റാമോസ് - റയല്‍ മാഡ്രിഡ്

ഹാട്രിക് ചാമ്പ്യന്‍സ് ലീഗ് കിരീടമടക്കം നാല് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങൾ റാമോസ് റയല്‍ മാഡ്രിഡിനായി നേടിയിട്ടുണ്ട്.

Ramos

By

Published : Feb 15, 2019, 1:29 AM IST

റയല്‍ മാഡ്രിഡ് ജേഴ്സിയില്‍ 600 മത്സരങ്ങള്‍ പൂർത്തിയാക്കി സെർജിയോ റാമോസ്. ചാമ്പ്യൻസ് ലീഗിൽ അയാക്സിനെതിരെ നടന്ന മത്സരത്തോടെയാണ് റാമോസ് ഈ നേട്ടം കൈവരിച്ചത്.

2005 സെപ്റ്റംബര്‍ 10-ന് സെല്‍റ്റ വിഗോക്കെതിരെ ആയിരുന്നു മാഡ്രിഡ് ജേഴ്സിയില്‍ റാമോസിന്‍റെ അരങ്ങേറ്റം. റയലിനു വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ചവരുടെ പട്ടികയില്‍ ഏഴാം സ്ഥാനത്താണ് റാമോസ്. 601 മത്സരങ്ങള്‍ കളിച്ച ഹിയേറോയും ജെന്‍റോയുമാണ് റാമോസിന് മുമ്പിലുള്ള താരങ്ങള്‍. 741 മത്സരങ്ങള്‍ കളിച്ച റൗളാണ് റയല്‍ മാഡ്രിഡിന് വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരം.

414 ലാലിഗ മത്സരങ്ങളും, 119 ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളും കളിച്ചിട്ടുള്ള റാമോസ് റയലിനായി 20 കിരീടങ്ങളും നേടിയിട്ടുണ്ട്. ഇതില്‍ തുടര്‍ച്ചായി മൂന്ന് കൊല്ലം അടുപ്പിച്ച് നേടിയ ചാമ്പ്യന്‍സ് ലീഗ് കിരീടമടക്കം നാല് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങൾ റാമോസ് റയല്‍ മാഡ്രിഡിനായി നേടിയിട്ടുണ്ട്. ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തില്‍ അയാക്സിനെതിരെ അസെന്‍സിയോ അവസാന മിനിറ്റില്‍ നേടിയ ഗോളിന്റെ പിന്‍ബലത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് റയല്‍ ജയിച്ചിരുന്നു.

ABOUT THE AUTHOR

...view details