സാവോപോളോ: ഖത്തര്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബ്രസീലിനും അര്‍ജന്‍റീനക്കും തകര്‍പ്പന്‍ ജയത്തോടെ തുടക്കം. ഗ്രൂപ്പ് തലത്തില്‍ ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തില്‍ ബൊളീവിയയെ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് മഞ്ഞപ്പട പരാജയപ്പെടുത്തിയത്.
ഖത്തര്‍ ലോകകപ്പ് യോഗ്യതാ മത്സരം; ജയിച്ച് തുടങ്ങി ബ്രസീലും അര്‍ജന്‍റീനയും - brazil win news
മറുപടിയില്ലാത്ത ഒരു ഗോളിന് അര്‍ജന്‍റീനയും ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്ക് ബ്രസീലും ഗ്രൂപ്പ് സ്റ്റേജിലെ ആദ്യ മത്സരത്തില്‍ വിജയച്ചു
ലോകോത്തരമെന്ന് വിശേഷിപ്പിക്കാവുന്ന ബ്രസീലിനായി 16ാം മിനിട്ടില്‍ പ്രതിരോധ താരം മാര്‍ക്വിനോസ് ആദ്യ വെടി പോട്ടിച്ചു. റോബെര്‍ട്ടോ ഫെര്‍മിനോസ് (30, 49) ഇരട്ട ഗോളുമായി തിളങ്ങി. പിന്നാലെ മധ്യനിര താരം ഫിലിപ്പ് കുട്ടിന്യോയും ബ്രസീലിന് വേണ്ടി ഗോള്‍ നേടി. 2018 ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായ ബ്രസീല്‍ ഇത്തവണ ടിറ്റെക്ക് കീഴില്‍ വമ്പന്‍ തിരിച്ചുവരവിനാണ് അരങ്ങൊരുക്കുന്നത്. തിയാഗോ സില്‍വയുടെ നേതൃത്വത്തില്‍ വമ്പന്‍ താരനിര തന്നെയാണ് ഇത്തവണ ബ്രസീലിന് ഒപ്പമുള്ളത്.
മറ്റൊരു മത്സരത്തില്‍ ഇക്വഡോറിനെ മെസിയുടെ പെനാല്‍ട്ടി ഗോളിലൂടെ അര്‍ജന്‍റീന പരാജയപ്പെടുത്തി. ലൂക്കാസ് ഒക്കാമ്പോസിനെ ഇക്വഡോര്‍ പ്രതിരോധക്കാര്‍ ബോക്‌സിനുള്ളില്‍ വീഴ്‌ത്തിയതിന് ലഭിച്ച പെനാല്‍ട്ടിയാണ് മെസി വലയിലെത്തിച്ചത്. മെസിയും കൂട്ടരും 1-0ത്തിന് വിജയിച്ചു. രാജ്യാന്തര തലത്തില്‍ മെസിയുടെ 71-ാമത്തെ ഗോളാണിത്. ബ്രസീലിനെയും അര്‍ജന്‍റീനയെയും കൂടാതെ കൊളംബിയയും ഉറുഗ്വയും ജയിച്ച് മുന്നേറി.