ദോഹ : 2020 ഫിഫ ഖത്തർ ലോകകപ്പിന്‍റെ(FIFA World Cup) ഏഴാമത്തെ വേദിയായ 'സ്റ്റേഡിയം 974' (Stadium 974) ഔദ്യോഗികമായി അനാച്ഛാദനം ചെയ്തു. നവംബർ 30-ന് പ്രഥമ ഫിഫ പാൻ അറബ് കപ്പിൽ(FIFA Arab Cup) യുണൈറ്റഡ് അറബ് എമിറേറ്റ്‌സും സിറിയയും തമ്മിൽ സ്റ്റേഡിയത്തിൽ ആദ്യ മത്സരം കളിക്കും.
മുൻപ് റാസ് അബു അബൗദ് എന്നാണ് ഈ സ്റ്റേഡിയം അറിയപ്പെട്ടിരുന്നത്. ഇതിനെ സ്റ്റേഡിയം 974 എന്ന പേര് ലഭിച്ചത് നിർമ്മിതിയുടെ പ്രത്യേകതകൾ കൊണ്ടാണ്. 974 ഷിപ്പിങ് കണ്ടൈനർ കൊണ്ടാണ് ദോഹ തുറമുഖത്തിന് സമീപത്തായി ഈ സ്റ്റേഡിയം നിർമ്മിച്ചിരിക്കുന്നത്. മാത്രമല്ല ഖത്തറിന്‍റെ ഇന്‍റർ നാഷണൽ ഡയലിങ് കോഡും 974 ആണ്. ഇതെല്ലാം സ്റ്റേഡിയത്തിന്‍റെ പേരുമാറ്റത്തിന് കാരണമായി.