പാരീസ് : ലയണൽ മെസിയുടെ അരങ്ങേറ്റം കാത്തിരുന്ന ആരാധകർക്ക് നിരാശ നൽകിയെങ്കിലും പി.എസ്.ജിക്ക് തകർപ്പൻ വിജയം. ദുർബലരായ ബ്രെസ്റ്റിനെ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് പി.എസ്.ജി പരാജയപ്പെടുത്തിയത്. ഇതോടെ ഫ്രഞ്ച് ലീഗില്‍ ഇതുവരെ കളിച്ച മൂന്നും ജയിച്ച് പി.എസ്.ജി പട്ടികയിൽ ഒന്നാമതായി.
സൂപ്പർ താരങ്ങളായ ലയണൽ മെസി, നെയ്മർ എന്നിവരെ കരക്കിരുത്തി ഇറങ്ങിയ പി.എസ്.ജിക്കായി ആന്‍റർ ഹെരേരയാണ് ആദ്യത്തെ ഗോൾ നേടിയത്. പിന്നാലെ സൂപ്പർ താരം കിലിയൻ എംബാപ്പെയും ഗോൾ കണ്ടെത്തി. രണ്ടാം പകുതിയിൽ ഇദ്രിസ ഗയിയും എയ്ഞ്ചൽ ഡി മരിയയും രണ്ട് ഗോളുകൾ കൂടി നേടിയതോടെ ടീം അനായാസ വിജയത്തിലേക്കെത്തി.