ലിസ്ബണ്‍: ചാമ്പ്യന്‍സ് ലീഗിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പൊരുതി ജയിച്ച് പിഎസ്‌ജി. അറ്റ്‌ലാന്‍റക്കെതിരെ അവസാന നിമിഷം വരെ പൊരുതിയാണ് നെയ്‌മറും കൂട്ടരും സെമി ബെര്‍ത്ത് ഉറപ്പിച്ചത്. ആവേശം നിറഞ്ഞ പ്രീ ക്വാര്‍ട്ടറില്‍ പിഎസ്‌ജി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അറ്റ്‌ലാന്‍റയെ പരാജയപ്പെടുത്തി.
ക്ലൈമാക്‌സില്‍ ഗോളടിച്ച് പിഎസ്‌ജി; ചാമ്പ്യന്‍ പോരാട്ടത്തില്‍ സെമി ബെര്‍ത്ത് ഉറപ്പിച്ചു - psg news
അറ്റ്‌ലാന്‍റക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ നിശ്ചിത സമയത്തും അധിക സമയത്തുമായാണ് പിഎസ്‌ജി രണ്ട് ഗോളുകള്‍ സ്വന്തമാക്കിയത്
90ാം മിനിട്ടിലും അധികസമയത്തുമായി അറ്റ്‌ലാന്‍റയുടെ ഗോള്‍മുഖത്ത് നടന്ന കൂട്ടപ്പൊരിച്ചിലിന് ഒടുവിലായിരുന്നു പിഎസ്‌ജിയുടെ ജയം. നെയ്‌മറുടെ അസിസ്റ്റില്‍ മാര്‍ക്വിനോസാണ് പിഎസ്‌ജിക്കായി ആദ്യ ഗോള്‍ നേടിയത്. പിന്നാലെ എംബാപ്പെയുടെ അസിസ്റ്റില്‍ ചോപ്പോ മോട്ടിങ് വിജയ ഗോള്‍ നേടി.
26ാം മിനിറ്റില്‍ പിഎസ്ജിയെ ഞെട്ടിച്ച് മാരിയോ പസാലിച്ചിലൂടെ അറ്റ്‌ലാന്റ ലീഡ് സ്വന്തമാക്കിയിരുന്നു. ഇതിനിടെ സൂപ്പര്‍ താരം നെയ്‌മര്‍ക്ക് ലഭിച്ച അവസരം ഗോളാക്കി മാറ്റിയതുമില്ല. ഗോള്‍ കീപ്പര്‍ മാത്രം മുന്നിലുള്ളപ്പോള്‍ സൂപ്പര്‍ താരം പന്ത് പുറത്തേക്ക് അടിച്ചു കളയുകയായിരുന്നു. അറ്റ്‌ലാന്‍റ പ്രതിരോധം കടുപ്പിച്ചതോെട പിഎസ്‌ജി പ്രതിരോധത്തിലായി. പിഎസ്‌ജിയുടെ ഗോളി കെയ്‌ലര്‍ നവാസ് വല കാത്തത് കൊണ്ടാണ് അറ്റ്ലാന്‍റയുടെ ലീഡ് ഒന്നാക്കി കുറക്കാനായത്. ലീഗില്‍ വെള്ളിയാഴ്‌ച പുലര്‍ച്ചെ ലെപ്‌സിഗ്- അത്‌ലറ്റികോ മാഡ്രിഡ് ക്വാര്‍ട്ടര്‍ ഫൈനലിലെ വിജയിയെ പിഎസ്ജി സെമിയില്‍ നേരിടും.