ലണ്ടൻ: പ്രീമിയർ ലീഗിന്‍റെ മൂന്ന് ക്ലബ്ബുകളിലെ ആറ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പരിശീലനം തുടങ്ങുന്നതിന് മുമ്പ് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. 748 കളിക്കാരെയും ക്ലബ് ജീവനക്കാരെയും കൊവിഡ് പരിശോധനക്ക് വിധേയമാക്കിയിരുന്നു. കൊവിഡിനെ തുടർന്ന് നിർത്തിവെച്ച മത്സരങ്ങൾ ജൂണിൽ പുനരാരംഭിക്കാൻ പ്രീമിയർ ലീഗ് തീരുമാനിച്ചിരുന്നു.
പ്രീമിയർ ലീഗിന്‍റെ മൂന്ന് ക്ലബ്ബുകളിലെ ആറ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
രണ്ട് ദിവസങ്ങളിലായി 748 കളിക്കാരെയും ക്ലബ് ജീവനക്കാരെയും കൊവിഡ് പരിശോധനക്ക് വിധേയമാക്കി.
പ്രീമിയർ ലീഗിന്‍റെ മൂന്ന് ക്ലബ്ബുകളിലെ ആറ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
കൊവിഡ് സ്ഥിരീകരിച്ചവരെ ഏഴ് ദിവസം സ്വയം നിരീക്ഷണത്തിലാക്കുമെന്നും രോഗം സ്ഥിരീകരിച്ച ക്ലബ്ബുകളെയോ വ്യക്തികളെയോ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടില്ലെന്നും പ്രീമിയർ ലീഗ് അറിയിച്ചു. 65 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ജർമൻ ബുണ്ടസ്ലിഗ കഴിഞ്ഞ ശനിയാഴ്‌ച തിരിച്ചുവന്നു. സ്‌പാനിഷ് ലാ ലിഗയും ജൂൺ പകുതിയോടെ മടങ്ങിവരാനാണ് തീരുമാനം. അതേസമയം, ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷൻ (എഫ്ഐജിസി) ജൂൺ 14 വരെ എല്ലാ മത്സരങ്ങളും താൽക്കാലികമായി നിർത്തിവെച്ചതായി അറിയിച്ചു.