ലണ്ടൻ : ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബ്രെന്‍റ്ഫോർഡിനെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു നിലവിലെ ചാമ്പ്യൻമാരുടെ വിജയം. ഫിൽ ഫോഡനാണ് സിറ്റിക്കുവേണ്ടി ഗോൾ നേടിയത്.
മത്സരത്തിലുടനീളം മാഞ്ചസ്റ്റർ സിറ്റിയുടെ പൂർണമായ ആധിപത്യമാണ് കാണാൻ സാധിച്ചത്. തുടക്കം മുതൽ ആക്രമിച്ച് കളിച്ച സിറ്റിക്കായി 16-ാം മിനിട്ടിൽ ഫിൽ ഫോഡൻ ഗോൾ നേടുകയായിരുന്നു. വിജയത്തോടെ 20 മത്സരങ്ങളിൽ നിന്ന് 50 പോയിന്‍റോടെ സിറ്റി പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി.
മറ്റൊരു മത്സരത്തിൽ കരുത്തരായ ചെൽസിക്ക് ദുർബലരായ ബ്രൈട്ടൻ സമനിലപ്പൂട്ടിട്ടു. ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടി. ചെൽസിക്കായി റൊമേലു ലുക്കാക്കു ഗോൾ നേടിയപ്പോൾ ഡാനി വെൽത്തബെക്ക് ബ്രൈട്ടന് സമനില ഗോൾ നൽകി.