കേരളം

kerala

ETV Bharat / sports

ഇംഗ്ലീഷ് പ്രീമിയർ ലീഗ് : ആർസനലിനും ചെൽസിക്കും വിജയം, മാഞ്ചസ്റ്റർ സിറ്റിക്ക് തോൽവി - റീസെ ജയിംസ്

വിജയത്തോടെ ചെൽസി പോയിന്‍റ് പട്ടികയിൽ ഒന്നാമത്

Premier League  arsenal  chelsea  manchester city  ഇംഗ്ലീഷ് പ്രിമിയർ ലീഗ്  ആർസനൽ  ചെൽസി  മാഞ്ചസ്റ്റർ സിറ്റി  ന്യൂകാസിൽ യുണൈറ്റഡ്  റീസെ ജയിംസ്  ന്യൂകാസിൽ
ഇംഗ്ലീഷ് പ്രിമിയർ ലീഗ് ; ആർസനലിനും ചെൽസിക്കും വിജയം, മാഞ്ചസ്റ്റർ സിറ്റിക്ക് തോൽവി

By

Published : Oct 31, 2021, 4:52 PM IST

ലണ്ടൻ : ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ന്യൂകാസിൽ യുണൈറ്റഡിനെതിരെ ചെൽസിക്ക് വിജയം. റീസെ ജയിംസ് നേടിയ ഇരട്ട ഗോളിന്‍റെ പിൻബലത്തിൽ മൂന്ന് ഗോളുകളുടെ ഏകപക്ഷീയ ജയമാണ് ചെൽസി സ്വന്തമാക്കിയത്. വിജയത്തോടെ പോയിന്‍റ് പട്ടികയിൽ ഒന്നാമതെത്തിയ ചെൽസി കീരീട നേട്ടത്തിനരികെയെത്തി.

65-ാം മിനിട്ടിൽ റീസെ ജയിംസാണ് ചെൽസിയുടെ ആദ്യ ഗോൾ നേടിയത്. 77 -ാം മിനിട്ടിൽ ഒരു ഗോൾ കൂടി സ്വന്തമാക്കി റീസെ തന്‍റെ ഇരട്ട ഗോൾ തികച്ചു. ഇതോടെ ന്യൂകാസിൽ മറുപടി ഗോളിനായി കിണഞ്ഞുശ്രമിച്ചെങ്കിലും ചെൽസി ഡിഫന്‍ഡര്‍മാര്‍ പിടിമുറുക്കി. 81-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ ജോർജിഞ്ഞോ മൂന്നാം ഗോളും വിജയവും സ്വന്തമാക്കി.

അതേസമയം മാഞ്ചസ്റ്റർ സിറ്റി തങ്ങളുടെ സ്വന്തം തട്ടകത്തിൽ ക്രിസ്റ്റൽ പാലസിനോട് 2-0ന് തോൽവി വഴങ്ങി. 6-ാം മിനിട്ടിൽ വിൽഫ്രഡ് സാഹയും 88-ാം മിനിട്ടിൽ കോണർ ഗലാഹെറുമാണ് ക്രിസ്റ്റൽ പാലസിന്‍റെ വിജയ ഗോളുകൾ നേടിയത്.

ALSO READ :ഇംഗ്ലീഷ് പ്രീമിയർ ലീഗ് : ഗോളടിച്ച് ക്രിസ്റ്റ്യാനോ, വിജയ വഴിയിൽ തിരിച്ചെത്തി യുണൈറ്റഡ്

മറ്റൊരു മത്സരത്തിൽ ലിവർപൂളും സ്വന്തം മൈതാനത്ത് ബ്രൈട്ടണോട് 2-2 ന് സമനില വഴങ്ങി. ജോർദാൻ ഹെൻഡേഴ്‌സ്, സാദിനോ മാനെ എന്നിവരാണ് ലിവർപൂളിനായി ഗോളുകൾ നേടിയത്. ലെസ്റ്റർ സിറ്റിക്കും സ്വന്തം മൈതാനത്ത് ആർസനലിനോടും 2–0ന്‍റെ തോൽവി വഴങ്ങേണ്ടിവന്നു.

ABOUT THE AUTHOR

...view details