ലക്സംബർഗ്: ലക്സംബർഗിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തോല്‍പ്പിച്ച് നിലവിലെ ചാമ്പന്യന്‍മാരായ പോർച്ചുഗല്‍ യൂറോകപ്പ് യോഗ്യത നേടി. ലക്സംബർഗിലെ ജോഷി ബാർത്തല്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പോർച്ചുഗലിനായി 39-ാം മിനുട്ടില്‍ മധ്യനിര താരം ബ്രൂണോ ഫെര്‍ണാണ്ടസ് ആദ്യഗോൾ നേടി. കളി അവസാനിക്കന്‍ നാല് മിനുട്ട് മാത്രം ശേഷിക്കെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലക്സംബർഗിന്‍റെ വല കുലുക്കി. അന്താരാഷ്‌ട്ര മത്സരങ്ങളില്‍ റൊണാൾഡോയുടെ 99-താമത്തെ ഗോളുകൂടിയാണ് ലക്സംബർഗില്‍ പിറന്നത്.
യൂറോക്കപ്പ് യോഗ്യതയുമായി പോർച്ചുഗല്‍
ലക്സംബർഗിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തോല്‍പ്പിച്ചു. അന്താരാഷ്‌ട്ര മത്സരങ്ങളില്‍ 99 ഗോൾ നേടുന്ന താരമായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാറി
ഗ്രൂപ്പിലെ അഞ്ച് മത്സരങ്ങളില്‍ നാലിലും ജയിച്ച് 17 പോയന്‍റോടെയാണ് പോർച്ചുഗല്‍ യോഗ്യത നേടുന്നത്. നേരിത്ത ഉക്രയിന്‍ ഗ്രൂപ്പില്‍ നിന്നും യോഗ്യത നേടിയിരുന്നു. ഉക്രയിന്‍ നാല് മത്സരങ്ങളില്‍ വിജിയക്കുകയും ഒന്നില്‍ സമനില നേടുകയും ചെയ്തിരുന്നു. റഫറി അഞ്ച് മിനുട്ട് അധിക സമയം അനുവദിച്ചെങ്കിലും ലക്സംബർഗിന് ഗോൾ മടക്കാനായില്ല. പോർച്ചുഗലിന് പുറമേ ഇംഗ്ലണ്ട്, ഫ്രാന്‍സ്, ജർമനി, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളും ഇതിനകം യോഗ്യത നേടിയിട്ടുണ്ട്. അടുത്ത വർഷം ജൂണ്‍ 12-മുതല്‍ ജൂലൈ 12 വരെയാണ് മത്സരങ്ങൾ നടക്കുക.