വത്തിക്കാന്‍ സിറ്റി : അര്‍ജന്‍റീനന്‍ ക്യാപ്റ്റന്‍ ലയണല്‍ മെസിയെ പ്രകീര്‍ത്തിച്ച് പോപ്പ് ഫ്രാൻസിസ് മാർപാപ്പ. വിജയങ്ങളില്‍ അഹങ്കരിക്കാത്തയാളാണ് മെസിയെന്ന് അദ്ദേഹം പറഞ്ഞു. ഫ്രഞ്ച് പ്രധാനമന്ത്രി ജീൻ കാസ്റ്റെക്സ് മുഖേന താരം ജഴ്‌സി സമ്മാനിച്ചതിന് നന്ദി പറയവേയാണ് പരാമര്‍ശം.
ഒപ്പിട്ട ജഴ്‌സി സമ്മാനിച്ച് മെസി ; താരം വിജയങ്ങളില്‍ അഹങ്കരിക്കാത്തയാളെന്ന് പോപ്പ് - പോപ്പ് ഫ്രാൻസിസ് മാർപ്പാപ്പ
ജീവിതത്തിലും കളിക്കളത്തിലും ലാളിത്യം നിലനിര്‍ത്തണമെന്നും എന്താവശ്യമുണ്ടെങ്കിലും തന്നെ സമീപിക്കാമെന്നും താരത്തോട് മാര്‍പാപ്പ
'വിജയങ്ങളില്‍ അഹങ്കരിക്കാത്തയാള്‍'; മെസിയെ പ്രകീര്‍ത്തിച്ച് മാര്‍പ്പാപ്പ
ജീവിതത്തിലും കളിക്കളത്തിലും തുടര്‍ന്നും ലാളിത്യം നിലനിര്‍ത്തണമെന്നും എന്താവശ്യമുണ്ടെങ്കിലും തന്നെ സമീപിക്കാമെന്നും താരത്തോട് മാര്‍പാപ്പ പറഞ്ഞു. പുതിയ ക്ലബ്ബായ പിഎസ്‌ജിയുടെ ജഴ്‌സിയാണ് താരം ഒപ്പിട്ട് സമ്മാനിച്ചത്.
ഫുട്‌ബോള്‍ ആരാധകനായ പോപ്പ് ഫ്രാൻസിസ് അർജന്റീനിയൻ ടീമായ സാൻ ലോറെൻസോയെ പിന്തുണയ്ക്കുന്നയാളാണ്.