കേരളം

kerala

ETV Bharat / sports

കാണികളില്ലാതെ നൗക്യാമ്പില്‍ മത്സരിക്കുന്നത് വേറിട്ട അനുഭവമാകുമെന്ന് സുവാരിസ് - സുവാരിസ് വാർത്ത

വലത് കാല്‍മുട്ടില്‍ ശസ്‌ത്രക്രിയ വേണ്ടിവന്നതിനാല്‍ കഴിഞ്ഞ ജനുവരി മുതല്‍ ലൂയിസ് സുവാരിസിന് ബാഴ്‌സലോണക്ക് വേണ്ടി കളിക്കാന്‍ സാധിച്ചിട്ടില്ല

suarez news  noucamp news  സുവാരിസ് വാർത്ത  നൗക്യാമ്പ് വാർത്ത
സുവാരിസ്

By

Published : Jun 5, 2020, 4:54 PM IST

ബാഴ്‌സലോണ: കാണികളില്ലാതെ നൗക്യാമ്പില്‍ കളിക്കുന്നത് അപൂർ അനുഭവമാകുമെന്ന് ബാഴ്‌സലോണയുടെ ഉറൂഗ്വന്‍ മുന്നേറ്റ താരം ലൂയിസ് സുവാരിസ്. സ്‌പാനിഷ് ലാലിഗ അടുത്ത മാസം തുടങ്ങാനിരിക്കെയാണ് അടച്ചിട്ട സ്റ്റേഡിയത്തിലെ മത്സരത്തെ കുറിച്ച് സുവാരിസിന്‍റെ പ്രതികരണം. ലീഗിലെ ശേഷിക്കുന്ന മത്സരങ്ങൾ ജയിച്ച് കിരീടം സ്വന്തമാക്കാനാണ് ബാഴ്‌സലോണ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് 19 ഭീതി അടുത്ത് തന്നെ ഒഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വലത് കാല്‍മുട്ടിന് ശസ്‌ത്രക്രിയ വേണ്ടിവന്നതിനാല്‍ കഴിഞ്ഞ ജനുവരി മാസം മുതല്‍ സുവാരിസിന് കളിക്കാന്‍ സാധിച്ചിട്ടില്ല. പരിക്ക് ഭേദമായതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹം പരിശീലനം പുനരാരംഭിച്ചത്. ടീം അംഗങ്ങൾക്ക് ഒപ്പം പരിശീലനം നടത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും സുവാരിസ് കൂട്ടിച്ചേർത്തു.

കൊവിഡ് 19 ലോക്ക് ഡൗണിനെ തുടർന്ന് നിര്‍ത്തിവച്ച സ്‌പാനിഷ് ലാലിഗക്ക്ജൂണ്‍ 11 മുതല്‍ തുടക്കമാകും. ആദ്യ മത്സരം സെല്‍വിയയും റിയല്‍ ബെറ്റിസും തമ്മിലാണ്.

ABOUT THE AUTHOR

...view details