കേരളം

kerala

ETV Bharat / sports

'അർജന്‍റീനയുടെ വിജയവും ലയണൽ മെസിയുടെ കിരീടധാരണവും സുന്ദരം': മുഖ്യമന്ത്രി - കോപ്പ അമേരിക്ക

വാശിയേറിയ മത്സരത്തിൽ യഥാർത്ഥത്തിൽ വിജയിച്ചത് ഫുട്ബോൾ ഉയർത്തിപ്പിടിക്കുന്ന മാനവികതയും സ്പോർട്‌സ്‌മാൻ സ്പിരിറ്റുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കില്‍ കുറിച്ചു.

Pinarayi Vijayan  copa america 2021  opa america news  argentina vs brazil  പിണറായി വിജയന്‍  മുഖ്യമന്ത്രി  കോപ്പ അമേരിക്ക
'അർജന്‍റീനയുടെ വിജയവും ലയണൽ മെസിയുടെ കിരീടധാരണവും സുന്ദരം': മുഖ്യമന്ത്രി

By

Published : Jul 11, 2021, 10:22 AM IST

തിരുവനന്തപുരം: കോപ്പ അമേരിക്ക കിരീടം നേടിയ അർജൻ്റീനയ്ക്ക് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അർജൻ്റീനയുടെ വിജയവും ലയണൽ മെസി എന്ന ലോകോത്തര താരത്തിൻ്റെ കിരീട ധാരണവും സുന്ദരമാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

വാശിയേറിയ മത്സരത്തിൽ യഥാർഥത്തിൽ വിജയിച്ചത് ഫുട്ബോൾ ഉയർത്തിപ്പിടിക്കുന്ന മാനവികതയും സ്പോർട്‌സ്‌മാൻ സ്പിരിറ്റുമാണ്. ഫുട്ബോൾ എന്ന ഏറ്റവും ജനകീയമായ കായിക വിനോദത്തിൻ്റെ സത്ത ഉയർത്തിപ്പിടിക്കാൻ നമുക്കാകട്ടെയെന്നും അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

also read: മാറക്കാനയില്‍ മാലാഖയായി ഡി മരിയ: കോപ്പയില്‍ നിറഞ്ഞ് നീലവസന്തം

കോപ്പ അമേരിക്ക ഫൈനലില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് അര്‍ജന്‍റീന ബ്രസീലിനെ കീഴടക്കിയത്. 21ാം മിനിട്ടില്‍ ഏയ്ഞ്ചൽ ഡി മരിയയാണ് അര്‍ജന്‍റീനയ്ക്കായി ഗോള്‍ കണ്ടെത്തിയത്. മൈതാനത്തിന്‍റെ മധ്യഭാഗത്ത് നിന്നും റോഡ്രിഡോ ഡി പോള്‍ നല്‍കിയ ലോങ് പാസ് ക്ലിയര്‍ ചെയ്യുന്നതില്‍ ബ്രസീല്‍ താരം റെനന്‍ ലോഡി വരുത്തിയ പിഴവില്‍ നിന്നാണ് ആദ്യ ഗോള്‍ പിറന്നത്. പാസ് സ്വീകരിച്ച് മുന്നേറിയ ഏയ്ഞ്ചൽ ഡി മരിയ പന്ത് ചിപ്പ് ചെയ്ത് ഗോൾ കീപ്പര്‍ എഡേഴ്‌സണെ അനായാസം കീഴടക്കുകയായിരുന്നു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ രൂപം

അതിർത്തികൾ ഭേദിക്കുന്ന സാഹോദര്യമാണ് ഫുട്ബോളിന്‍റെ സൗന്ദര്യം. അർജന്‍റീനയ്ക്കും ബ്രസീലിനും വേണ്ടി ആർത്തുവിളിക്കാൻ ലക്ഷക്കണക്കിനാളുകൾ ഇങ്ങ് കേരളത്തിലും ഉള്ളത് ആ കാരണം കൊണ്ടാണ്. ഇന്ന് നടന്ന കോപ്പ അമേരിക്ക ഫൈനൽ മൽസരം ആ യാഥാർത്ഥ്യത്തിന് അടിവരയിടുന്നു.

വാശിയേറിയ മത്സരത്തിൽ യഥാർത്ഥത്തിൽ വിജയിച്ചത് ഫുട്ബോൾ ഉയർത്തിപ്പിടിക്കുന്ന മാനവികതയും സാഹോദര്യവും സ്പോർട്‌സ്‌മാൻ സ്പിരിറ്റുമാണ്. അർജന്‍റീനയുടെ വിജയവും ലയണൽ മെസി എന്ന ലോകോത്തര താരത്തിന്‍റെ കിരീടധാരണവും എത്രമാത്രം സുന്ദരം! ഫുട്ബോൾ എന്ന ഏറ്റവും ജനകീയമായ കായികവിനോദത്തിന്‍റെ സത്ത ഉയർത്തിപ്പിടിക്കാൻ നമുക്കാകട്ടെ. ഫുട്ബോൾ ആരാധകരുടെ സന്തോഷത്തിൽ കൂട്ടത്തിലൊരാളായി പങ്കു ചേരുന്നു.

ABOUT THE AUTHOR

...view details