മാഡ്രിഡ്: സ്‌പാനിഷ് ലാലിഗയില്‍ ടീം അംഗങ്ങൾക്ക് ഒരുമിച്ച് പരിശീലനം നടത്താന്‍ അനുമതി. ലാലിഗ പ്രസിഡന്റ് ജാവിയർ തെബാസാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരേ സമയം 10 പേർക്കേ ഒരുമിച്ച് പരിശീലനം നടത്താന്‍ സാധിക്കൂ. നേരത്തെ കളിക്കാർക്ക് വ്യക്തിഗത പരിശീലനത്തിന് മാത്രമെ സ്‌പാനിഷ് സർക്കാർ അനുമതി നല്‍കിയിരുന്നുള്ളൂ.
ലാലിഗയില്‍ 10 പേർക്ക് ഒരുമിച്ച് പരിശീലിക്കാന്‍ അനുമതി - ലാലിഗ വാർത്ത
കൊവിഡ് 19 കാരണം മാർച്ച് 12-ന് ശേഷം സ്‌പെയിനില്‍ ലാലിഗ ഉൾപ്പെടെയുള്ള കായിക മത്സരങ്ങളെല്ലാം അനിശ്ചിത കാലത്തേക്ക് നിർത്തിവച്ചിരിക്കുകയാണ്
ലാലിഗ
ജൂണ്‍ മധ്യത്തോടെ ലാലിഗ പുനരാരംഭിക്കാനാണ് നിലവില്‍ നീക്കം നടക്കുന്നത്. നേരത്തെ മാർച്ച് 12 മുതല്‍ കൊവിഡ് 19 ലോക്ക്‌ഡൗണ്‍ കാരണം സ്‌പെയിനില്‍ ഉൾപ്പെടെ ആഗോള തലത്തില്‍ കായിക മത്സരങ്ങളെല്ലാം നിർത്തിവെച്ചിരിക്കുകയാണ്. ജർമന്‍ ബുണ്ടസ് ലീഗ മാത്രമാണ് പുനരാരംഭിച്ചത്. മറ്റ് ആഭ്യന്തര ഫുട്‌ബോൾ ലീഗുകൾ ഉൾപ്പെടെ പുനരാരംഭിക്കാന്‍ തിരക്കിട്ട ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഇതുവരെ തീരുമാനം ആയിട്ടില്ല.