കേരളം

kerala

ETV Bharat / sports

പെലെയുടെ ശസ്ത്രക്രിയ വിജയം; ആരോഗ്യനില ത്യപ്തികരമെന്ന് റിപ്പോർട്ട് - സാവോ പോളോ

വന്‍കുടലിലെ ട്യൂമര്‍ നീക്കം ചെയ്യാനായാണ് ഫുട്‌ബോള്‍ ഇതിഹാസം പെലെ ശസ്ത്രക്രിയക്ക് വിധേയനായത്.

Pele  പെലെ  പെലെയുടെ ശസ്ത്രക്രിയ വിജയം  Pele recovering in hospital following removal of tumour  സാവോ പോളോ  പെലെയുടെ ആരോഗ്യനില തൃപ്‌തികരം
പെലെയുടെ ശസ്ത്രക്രിയ വിജയം; ആരോഗ്യനില ത്യപ്തികരമെന്ന് റിപ്പോർട്ട്

By

Published : Sep 8, 2021, 10:36 AM IST

സാവോ പോളോ : വന്‍കുടലിലെ ട്യൂമര്‍ നീക്കം ചെയ്യാനായി ശസ്ത്രക്രിയക്ക് വിധേയനായ ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ ആരോഗ്യനില തൃപ്തികരം. ശസ്ത്രക്രിയക്ക് ശേഷം അദ്ദേഹത്തെ മുറിയിലേക്ക് മാറ്റി. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും താന്‍ സുഖമായിരിക്കുന്നതായും പെലെ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പുറം ലോകത്തെ അറിയിച്ചത്.

സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. സുഖമായിരിക്കുന്നതിന് ദൈവത്തിന് നന്ദി, ഒപ്പം എന്നെ ചികിത്സിക്കുകയും ശുശ്രൂഷിക്കുകയും ചെയത ഡോക്‌ടർമാർക്കും നന്ദി. വലിയ വിജയങ്ങളെല്ലാം ഞാന്‍ നിങ്ങളോടൊപ്പമാണ് ആഘോഷിച്ചിട്ടുള്ളത്. ഈ വിജയവും ഒരു ചെറു ചിരിയോടെ നിങ്ങളോടൊപ്പം ആഘോഷിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത് , പെലെ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ALSO READ:ജോസ് ബട്‌ലർ തിരിച്ചെത്തി ; അഞ്ചാം ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

കഴിഞ്ഞയാഴ്‌ച പതിവ് വൈദ്യ പരിശോധനകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടർന്നാണ് പെലെയ്ക്ക് വന്‍കുടലില്‍ ട്യൂമര്‍ ഉള്ളതായി കണ്ടെത്തിയത്. എന്നാല്‍ താന്‍ ഗുരുതരാവസ്ഥയിലാണെന്ന അഭ്യൂഹങ്ങള്‍ പെലെ തന്നെ സമൂഹമാധ്യമങ്ങളിലൂടെ നിഷേധിച്ചിരുന്നു.

ABOUT THE AUTHOR

...view details