കേരളം

kerala

ETV Bharat / sports

സോൾഷ്യർ ഇനി യുണൈറ്റഡിന്‍റെ സ്ഥിരം പരിശീലകൻ

മുൻ പരിശീലകൻ ജോസെ മൊറീഞ്ഞോയെ പുറത്താക്കിയ സാഹചര്യത്തിലാണ് താത്ക്കാലിക പരിശീലകനായി സോൾഷ്യറെ ക്ലബ്ബ് നിയമിക്കുന്നത്

ഒലെ ഗണ്ണർ സോൾഷ്യർ

By

Published : Mar 28, 2019, 7:08 PM IST

മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ സ്ഥിരം പരിശീലകനായി ഒലെ ഗണ്ണർ സോൾഷ്യറിനെ നിയമിച്ചു.ഇപ്പോൾ യുണൈറ്റഡിന്‍റെ താത്ക്കാലിക പരിശീലകനായി ചുമതല വഹിക്കുന്ന സോൾഷ്യറിന്‍റെ കീഴിൽ ചുവന്ന ചെകുത്താൻമാർ തകർപ്പൻ പ്രകടനം കാഴ്ച്ചവെക്കുന്ന സാഹചര്യത്തിലാണ്ഇതിഹാസ താരം കൂടിയായ സോൾഷ്യറിനെ സ്ഥിര പരിശീലകനായി ടീം മാനേജ്മെന്‍റ് നിയമിച്ചത്. യുണൈറ്റഡുമായി മൂന്നു വർഷത്തെ കരാറാണ് ഒലെ ഒപ്പുവെച്ചത്.

മുൻ പരിശീലകൻ ജോസെ മൊറീഞ്ഞോയെ പുറത്താക്കിയ സാഹചര്യത്തിലാണ് താത്ക്കാലിക പരിശീലകനായി സോൾഷ്യറെ ക്ലബ്ബ് നിയമിക്കുന്നത്. തുടർന്ന് ഒലെയുടെ കീഴിൽ മികച്ച വിജയങ്ങൾ നേടാൻ യുണൈറ്റഡിനായി. വിജയങ്ങൾ തുടർക്കഥയാക്കുന്ന ടീമിനെയാണ് പിന്നീട് ഫുട്ബോൾ ലോകത്തിന് കാണാൻ സാധിച്ചത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒരു പരിശീലകന്‍റെഏറ്റവും വലിയ തുടർവിജയങ്ങളെന്നറെക്കോർഡും ഒലെക്ക് തിരുത്തി എഴുതാൻ സാധിച്ചു.

ലീഗിലെ ചെറിയ ടീമുകൾക്ക് മുന്നിൽ വരെ ജയത്തിനായി തപ്പിത്തടഞ്ഞ ടീമിൽ നിന്ന് വമ്പൻ ടീമുകളായ ചെൽസി, ആഴ്സണൽ, ടോട്ടനം എന്നിവരെ അവരുടെ തട്ടകത്തിൽ കയറി വീഴ്ത്തുന്ന ടീമായി യുണൈറ്റഡിനെ സോൾഷ്യർ മാറ്റിയെടുത്തു. യൂവേഫ ചാമ്പ്യൻസ് ലീഗിൽ ഫ്രഞ്ച് ചാമ്പ്യൻമാരായ പി എസ് ജിക്കെതിരെതകർപ്പൻതിരിച്ചുവരവ് നടത്തി ക്വാർട്ടർ ഫൈനലിൽ ഇടംപിടിക്കാനും മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധിച്ചിരുന്നു. സൂപ്പർ താരം പോൾ പോഗ്ബ, മാർക്കസ് റഷ്ഫോർഡ്, റൊമേലു ലുക്കാക്കു എന്നിവരെ ഫോമിലേക്കുയർത്താനും മുൻ ഇതിഹാസത്തിനായി. സോൾഷ്യറിന്‍റെ കീഴിൽ 19 മത്സരങ്ങൾ കളിച്ച യുണൈറ്റഡിന് 14 ജയവും രണ്ട് സമനിലയും മൂന്ന് തോൽവികളുമാണുള്ളത്.

പ്രീമിയർ ലീഗിൽ ഇത്തവണ ആദ്യ നാലിൽ എത്തുക എന്നതാണ് സോൾഷ്യറിന്‍റെ മുന്നിലുള്ള ആദ്യ കടമ്പ. അടുത്ത സീസണിലേക്ക് പുത്തൻ താരങ്ങളെ ടീമിലെത്തിക്കാനും ഒലെ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ജർമ്മൻ ടീം ബൊറൂസിയ ഡോർട്ട്മുണ്ടിന്‍റെ യുവതാരം ജേഡൻ സാഞ്ചോ, റയൽ മാഡ്രിഡിന്‍റെ ഗരെത് ബെയിൽ, ഡെക്ലൻ റൈസ്, ആരോൺ വാൻ ബിസാക്ക, കാലിഡോ കുലിബാലി എന്നിവരെ ടീമിലത്തിക്കുകയാണ് യുണൈറ്റഡിന്‍റെ പ്രധാന ലക്ഷ്യം.

ABOUT THE AUTHOR

...view details