ബെർലിന്‍:മഹാമാരിയെ തുടർന്ന് നിശ്ചലമായ മൈതാനങ്ങൾ വീണ്ടും സജീവമാകുന്നു. ജർമന്‍ ഫുട്‌ബോൾ ലീഗായ ബുണ്ടസ് ലീഗ മെയ് 16 മുതല്‍ ആരംഭിക്കും. മെയ് മാസം തന്നെ ലീഗ് ആരംഭിക്കുമെന്ന് ജർമന്‍ ചാന്‍സലർ ആംഗേല മെർക്കല്‍ പ്രഖ്യാപിച്ചു.
ജർമന്‍ ബുണ്ടസ് ലീഗ മെയ് 16 മുതല്‍ - കൊവിഡ് 19 വാർത്ത
കർശന നിയന്ത്രണങ്ങൾക്ക് നടുവില്‍ അടച്ചിട്ട സ്റ്റേഡിയത്തിലാകും ലീഗ് മത്സരങ്ങൾ നടക്കുക.
ബുണ്ടസ് ലീഗ
രോഗ ഭീതി പൂർണമായും ഒഴിവായിട്ടില്ലാത്തതിനാല്‍ അടച്ചിട്ട സ്റ്റേഡിയത്തിലാകും മത്സരങ്ങൾ നടക്കുക. ശുചിത്വത്തിന്‍റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്‌ചയും ഉണ്ടാകില്ല. കൂടാതെ കളിക്കാരും പരിശീലകരും ഉൾപ്പെടെ മത്സരവുമായി ബന്ധപ്പെടുന്നവരെ തുടർന്നും കൊവിഡ് 19 പരിശോധനക്ക് വിധേയരാക്കും. കൊവിഡ് 19-ന് ശേഷം ആഗോള തലത്തില്‍ പുനരാരംഭിക്കുന്ന ആദ്യ ഫുട്‌ബോൾ ലീഗാണ് ബുണ്ടസ് ലീഗ. ലീഗില്‍ ഇനി ഒമ്പത് റൗണ്ട് മത്സരങ്ങളാണ് പൂർത്തിയാകാനുള്ളത്.