പി.എസ്.ജിക്കെതിരായ മത്സരത്തില്‍ മാഞ്ചസ്റ്റർ യുണൈറ്റഡിന് പെനാല്‍റ്റി അനുവദിച്ചതിന് വാർ (വീഡിയോ അസിസ്റ്റന്‍റ് റഫറിയിങ്) സിസ്റ്റത്തെ അസഭ്യം പറഞ്ഞ ബ്രസീൽ സൂപ്പർതാരംനെയ്മറിനെതിരെ യുവേഫ നടപടിയെടുക്കും. യുണൈറ്റഡിനോടേറ്റഞെട്ടിക്കുന്ന തോല്‍വിയിലുണ്ടായ രോക്ഷത്തിലാണ് നെയ്മർ അസഭ്യ പ്രയോഗം നടത്തിയത്.
വാറിനെതിരെ അസഭ്യം; നെയ്മറിനെതിരെ കടുത്ത നടപടിയെടുക്കും
മത്സരം സ്ലോ മോഷനില്‍ കാണുന്ന ഫുട്ബോളിനെ കുറിച്ച് ഒരു വിവരവുമില്ലാത്തവരാണ് വാറിലുള്ളതെന്നും നെയ്മർ.
നെയ്മറിന്‍റെ വിവാദ പരാമർശത്തെ കുറിച്ച് അന്വേഷിച്ച യുവേഫ താരത്തിനെതിരെ നടപടിയെടുക്കുമെന്ന് അറിയിച്ചു. ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിന്‍റെ രണ്ടാം പാദ മത്സരത്തിന്‍റെ ഇഞ്ച്വറി ടൈമില്‍ വാർ മുഖേന ലഭിച്ച പെനാല്‍റ്റിയാണ് ഇംഗ്ലീഷ് ക്ലബിനെക്വാർട്ടറിലെത്തിച്ചത്. ഇതാണ് നെയ്മറിനെ പ്രകോപിതനാക്കിയത്. അത് പെനാല്‍റ്റിയല്ലെന്ന് നെയ്മർ വാദിച്ചു. കിംപെമ്പെ പിന്നിലേക്ക് തിരിഞ്ഞാണ് നില്‍ക്കുന്നത് എന്നും അത് മനപൂർവ്വമുള്ള ഹാൻഡ് അല്ലെന്നും നെയ്മർ വ്യക്തമാക്കി.
സംഭവങ്ങൾ സ്ലോ മോഷനില്‍ കാണുന്ന ഫുട്ബോളിനെ കുറിച്ച് ഒരു വിവരവുമില്ലാത്തവരാണ് വാറിലുള്ളത് എന്നും നെയ്മർ പറഞ്ഞു. ശേഷം അസഭ്യ വാക്കുകളും നെയ്മർ ഉപയോഗിച്ചു. അന്വേഷണത്തില്‍ നെയ്മർ കുറ്റം ചെയ്തെന്ന് തെളിഞ്ഞതിനാല്‍ പിഴയും യുവേഫ മത്സരങ്ങളില്‍ വിലക്കും താരത്തിന് ലഭിച്ചേക്കും. കഴിഞ്ഞ ദിവസം യുവന്‍റസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് അതിരകടന്ന ഗോളാഘോഷത്തിന് യുവേഫ 20,000 യുറോ പിഴ ചുമത്തിയിരുന്നു.