കേരളം

kerala

ETV Bharat / sports

പെനാല്‍റ്റി അനുവദിച്ച വാറിന് നെയ്മറുടെ അസഭ്യവർഷം

മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ ജയത്തില്‍ നിർണായകമായ പെനാല്‍റ്റി വിവാദത്തില്‍. പെനാല്‍റ്റി നല്‍കിയ വാറിന് അസഭ്യവർഷവുമായി നെയ്മർ

By

Published : Mar 7, 2019, 2:52 PM IST

നെയ്മർ

മാഞ്ചസ്റ്റർ യുണൈറ്റഡിന് പെനാല്‍റ്റി അനുവദിച്ച വാർ(വീഡിയോ അസിസ്റ്റന്‍റ് റഫറിയിങ്) സിസ്റ്റത്തെ അസഭ്യം പറഞ്ഞ് നെയ്മർ. ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനോട് പി.എസ്.ജിക്ക് ഏറ്റ ഞെട്ടിക്കുന്ന തോല്‍വിയില്‍ രോഷം കൊള്ളുകയായിരുന്നു നെയ്മർ.

ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിന്‍റെ രണ്ടാം പാദ മത്സരത്തിന്‍റെ ഇഞ്ച്വറി ടൈമില്‍ കിട്ടിയ പെനാല്‍റ്റിയായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡ്ക്വാര്‍ട്ടറില്‍ എത്തിയത്. ഇതാണ് നെയ്മറിനെ പ്രകോപിതനാക്കിയത്. അത് പെനാല്‍റ്റി അല്ല എന്ന് നെയ്മർ വാദിച്ചു. കിംപെമ്പെ പിന്നോട്ട് തിരിഞ്ഞാണ് നില്‍ക്കുന്നത് എന്നും അത് മനപൂർവ്വമുള്ള ഹാൻഡ് അല്ലെന്നും നെയ്മർ വ്യക്തമാക്കി.

സംഭവങ്ങള്‍ സ്ലോ മോഷനില്‍ കാണുന്ന, ഫുട്ബോളിനെ കുറിച്ച്‌ ഒരു വിവരവുമില്ലാത്തവര്‍ ആണ് വാറില്‍ ഉള്ളത് എന്നാണ് നെയ്മര്‍ ആരോപിച്ചത്. ശേഷം അസഭ്യ വാക്കുകളും നെയ്മര്‍ ഉപയോഗിച്ചു. പരിക്ക് കാരണം മത്സരങ്ങളില്‍ നിന്ന് പിന്മാറിയനെയ്മർ ഇന്ന് കളികാണാൻ സ്റ്റേഡിയത്തില്‍ എത്തിയിരുന്നു. വാറിനെതിരെ അസഭ്യവർഷം നടത്തിയ നെയ്മറിനെതിരെ യുവേഫ നടപടിയേടുത്തേക്കും.

ABOUT THE AUTHOR

...view details