കേരളാ ബ്ലാസ്റ്റേഴ്സ് താരങ്ങളെ വിമര്‍ശിച്ച് ബ്ലാസ്റ്റേഴ്സിന്‍റെ പുതിയ പരിശീലകന്‍ നെലോ വിന്‍ഗാഡ. ഇന്നലെ ഡല്‍ഹി ഡൈനാമോസിനെതിരെ എതിരില്ലാത്ത രണ്ടു ഗോളുകളുടെ നാണംകെട്ട തോല്‍വി കേരളാ ബ്ലാസ്റ്റേഴ്സ് ഏറ്റുവാങ്ങിയിരുന്നു. ഇതാണ് വിന്‍ഗാഡയെ പ്രകോപിപ്പിച്ചത്. മത്സര ഫലമല്ല ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ സമീപനമാണ് പ്രശ്നമെന്നും പരിശീലകൻ പറഞ്ഞു.
ബ്ലാസ്റ്റേഴ്സ് താരങ്ങൾക്കെതിരെ പരിശീലകൻ രംഗത്ത് - എ.ടി.കെ
ജയമോ തോല്‍വിയോ അല്ല പ്രധാനമെന്നും കളിക്കളത്തിൽ സ്വന്തം ടീമിനായി ആത്മാര്‍ത്ഥമായി കളിക്കാനാണ് താരങ്ങൾ ശ്രമിക്കേണ്ടതെന്ന് വിൻഗാഡ കുറ്റപ്പെടുത്തി.
ഡല്‍ഹിയുടെ ഗുണം കൊണ്ടല്ല അവര്‍ക്ക് പന്ത് കിട്ടിയത് കേരളാ ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ അലക്ഷ്യമായ പാസ്സുകള്‍ കാരണമാണ്. വിജയമോ തോല്‍വിയോ അല്ല പ്രധാനമെന്നും കളിക്കളത്തിൽ സ്വന്തം ടീമിനായി ആത്മാര്‍ത്ഥമായി കളിക്കാനാണ് താരങ്ങൾ ശ്രമിക്കേണ്ടത്. അതിന് ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ക്ക് പറ്റുന്നില്ലെന്ന് വിന്‍ഗാഡ കുറ്റപ്പെടുത്തി. തന്‍റെ ആദ്യ മത്സരത്തില്‍ എ.ടി.കെയ്ക്ക് എതിരെ കളിച്ച ടീമിനെയല്ല ഇന്നലെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. ലാല്‍റുവത്താര ഇന്നലെ റെഡ് കാർഡ അര്‍ഹിച്ചുരുന്നെന്നും റഫറിയുടെ തീരുമാനം ശരിയാണെന്നും വിൻഗാഡ പറഞ്ഞു.