വാസ്‌കോ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്ഥാനത്തായി. മുംബൈക്കെതിരായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടത്. വിന്‍സെന്‍റ് ഗോമസിന്‍റെ(27) ഗോളില്‍ ആദ്യ പകുതിയില്‍ മുന്നിട്ട് നിന്ന ശേഷമായിരുന്നു ബ്ലാസ്റ്റേഴ്‌സ് പരാജയം ഏറ്റുവാങ്ങിയത്. രണ്ടാം പകുതിയിലാണ് മുംബൈയുടെ രണ്ട് ഗോളും പിറന്നത്. ബിപിന്‍ സിങ്ങാണ്(46) മുംബൈക്കായി ആദ്യം വല കുലുക്കിയത്. പിന്നാലെ പെനാല്‍ട്ടിയിലൂടെ ആദം ലെ ഫ്രോണ്ടെയും(67) മുംബൈക്കായി ഗോള്‍ സ്വന്തമാക്കി.
ബ്ലാസ്റ്റേഴ്‌സിന്‍റെ ഗോളെന്ന് കരുതിയ ഏഴോളം അവസരങ്ങള്‍ രക്ഷപ്പെടുത്തിയത് മുംബൈയുടെ ഗോളി അമരീന്ദര്‍ സിങ്ങായിരുന്നു. മുംബൈയുടെ വല കാത്ത അമരീന്ദറിനെ കളിയിലെ താരമായും തെരഞ്ഞെടുത്തു. ആദ്യ പകുതിയിലെ ബ്ലാസ്റ്റേഴ്‌സിന്‍റെ ഗോളെന്നുറച്ച അവസരങ്ങള്‍ ഉള്‍പ്പെടെയാണ് അമരീന്ദര്‍ തടുത്തിട്ടത്.