യൂറോപ്പിലെ ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് തുടർച്ചയായ മൂന്നാം തവണയും സ്വന്തമാക്കി ലയണൽ മെസി. കരിയറില്‍ ആറാം തവണയാണ് മെസി ഗോൾഡൻ ബൂട്ട് പുരസ്കാരം സ്വന്തമാക്കുന്നത്. ഇതാദ്യമായാണ് ഒരു താരം തുടര്‍ച്ചയായ മൂന്ന് സീസണിലും ഈ ബഹുമതി കൈവരിക്കുന്നത്.
തുടർച്ചയായ മൂന്നാം തവണയും ഗോൾഡൻ ബൂട്ട് സ്വന്തമാക്കി മെസി
കരിയറിലെ ആറാം ഗോൾഡൻ ബൂട്ടാണ് മെസി സ്വന്തമാക്കിയത്. ഇതാദ്യമായാണ് ഒരു താരം തുടര്‍ച്ചയായ മൂന്ന് സീസണിലും ഈ ബഹുമതി കൈവരിക്കുന്നത്.
മെസിയുടെ റെക്കോര്‍ഡ് മറികടക്കാനുള്ള സുവര്‍ണാവസരം പിഎസ്ജി താരം കിലിയന്‍ എംബാപ്പെ നഷ്ടപ്പെടുത്തിയതോടെ മെസി ഈ സീസണിലും ടോപ് സ്‌കോററാവുകയായിരുന്നു. മെസി സീസണില്‍ 36 ഗോളുകള്‍ നേടിയപ്പോള്‍ എംബാപ്പെ 33 ഗോളുകളുമായി രണ്ടാം സ്ഥാനത്തെത്തി. ഫ്രഞ്ച് ലീഗിലെ അവസാന മത്സരത്തിനിറങ്ങുമ്പോള്‍ എംബാപ്പെയ്ക്ക് മെസിയെ മറികടക്കാന്‍ നാല് ഗോളുകളായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍, മത്സരം 1-3 ന് പിഎസ്ജി തോറ്റപ്പോള്‍ ആശ്വാസഗോള്‍ മാത്രമാണ് ഫ്രഞ്ച് താരത്തിന് നേടാനായത്.
അർജന്‍റീനിയൻ താരത്തിന്‍റെ ഗോളടിമികവില്‍ ഈ വര്‍ഷവും ബാഴ്‌സലോണ ലാലിഗ കിരീടം സ്വന്തമാക്കിയിരുന്നു. അതേസമയം അവാര്‍ഡുകള്‍ താന്‍ ശ്രദ്ധിക്കാറില്ലെന്നും ലിവര്‍പൂളിനെതിരായ തോല്‍വിയുടെ ആഘാതത്തില്‍ നിന്നും തങ്ങള്‍ കരകയറിയിട്ടില്ലെന്നും മെസി പ്രതികരിച്ചു. ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ ലിവര്‍പൂളിനോട് അപ്രതീക്ഷിത തിരിച്ചടി നേരിട്ട ബാഴ്‌സ കോപ ദെല്‍റെ ഫൈനലില്‍ ശനിയാഴ്ച വലന്‍സിയയെ നേരിടും.