കേരളം

kerala

ETV Bharat / sports

റൊണാൾഡോയെക്കാൾ കേമന്‍ മെസി: യൂർഗന്‍ ക്ലോപ്പ്

ഇതുവരെ ഉള്ള അനുഭവം വെച്ച് മെസിയും റൊണാൾഡോയുമാണ് പ്രതിരോധിക്കാന്‍ ഏറെ ബുദ്ധിമുട്ട് അനുഭവപ്പെട്ട രണ്ട് താരങ്ങളാണെന്നും ലിവർപൂൾ പരിശീലകന്‍ യൂർഗന്‍ ക്ലോപ്പ്.

messi news  ronaldo news  jurgen klopp news  മെസി വാർത്ത  റൊണാൾഡോ വാർത്ത  യൂർഗന്‍ ക്ലോപ്പ് വാർത്ത
യൂർഗന്‍ ക്ലോപ്പ്

By

Published : May 14, 2020, 11:44 AM IST

ലിവർപൂൾ: മെസിയോ റോണാൾഡോയോ.. ആരാണ് കേമനെന്ന ഫുട്‌ബോൾ ലോകത്തിന്‍റെ ചോദ്യത്തിന് ഉത്തരവുമായി ലിവർപൂൾ പരിശീലകൻ യൂർഗന്‍ ക്ലോപ്പ്. പൊർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കാൾ ഒരു പണത്തൂക്കം മുന്നിലാണ് അർജന്‍റീനന്‍ താരം മെസിയെന്ന് ലിവർപൂൾ പരിശീലകന്‍ പറയുന്നു. ഇരുവരുടെയും ആരാധകർ നിരന്തരം ഉന്നയിക്കുന്ന ചോദ്യത്തിനുള്ള ഉത്തരവുമായാണ് ക്ലോപ്പ് രംഗത്ത് വന്നിരിക്കുന്നത്.

എല്ലാം വളരെ ലളിതമായി കാണുന്നയാളാണ് മെസി. അതിനാൽ ഒരു കളിക്കാരനെന്ന നിലയിൽ ഞാൻ അദ്ദേഹത്തെ കുറച്ചുകൂടി ഇഷ്ടപ്പെടുന്നുവെന്ന് ക്ലോപ്പ് പറയുന്നു. അതേസമയം സ്വപ്രയത്നത്തിലൂടെ മികച്ച താരമായി മാറിയ ആളാണ് റൊണാൾഡോ. അദ്ദേഹത്തിന് മികച്ച കായിക ക്ഷമതയുണ്ട്. അദ്ദേഹം മികച്ച പ്രൊഫഷണലാണെന്നും ക്ലോപ്പ് പറയുന്നു. ഇതുവരെ കളിച്ചതില്‍ വെച്ച് മെസിയും റൊണാൾഡോയുമാണ് പ്രതിരോധിക്കാന്‍ ഏറെ ബുദ്ധിമുട്ട് അനുഭവപ്പെട്ട താരങ്ങളെന്നും ക്ലോപ്പ് കൂട്ടിച്ചേർത്തു.

ഫുട്‌ബോളിലെ ഓസ്‌കാർ എന്ന് അറിയപ്പെടുന്ന ബാലന്‍ ദിയോർ ആറ് തവണ മെസിയും അഞ്ച് തവണ റോണാൾഡോയും സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം പുരുഷ ടീമിന്‍റെ മികച്ച പരിശീലകനായി തെരഞ്ഞെടുത്തത് യുർഗന്‍ ക്ലോപ്പിനെ ആയിരുന്നു.

യൂർഗന്‍ ക്ലോപ്പിന്‍റെ വെളിപ്പെടുത്തലോടെ ഫുട്‌ബോൾ രംഗത്ത് ഏറെ പഴക്കമുള്ള തർക്കം ഇതോടെ സാമൂഹ്യമാധ്യമങ്ങളില്‍ ഉൾപ്പെടെ വീണ്ടും സജീവമാവുകയാണ്.

ABOUT THE AUTHOR

...view details