ലണ്ടന്‍: ക്രിസ്റ്റ്യാനോ റോണാൾഡോയേക്കാള്‍ മികച്ച ഫുട്‌ബോൾ താരമാണ് ലയണല്‍ മെസിയെന്ന് മുന്‍ ഇംഗ്ലഷ് താരം വെയിന്‍ റൂണി. കഴിഞ്ഞ ദിവസം ഇതിഹാസ ഫുട്ബോൾ താരം ഡേവിഡ് ബെക്കാമും ഇതേ അഭിപ്രയവുമായി മുന്നോട്ട് വന്നിരുന്നു. ഇതോടെ ഇരുവരുടെയും ആരാധകർക്ക് ഇടയില്‍ ഏറെ കാലമായി തർക്കത്തില്‍ കിടക്കുന്ന വിഷയം വീണ്ടും സജീവമായി.
ക്രിസ്റ്റ്യാനോയേക്കാള്‍ മികച്ച താരം മെസിയെന്ന് റൂണി - റൂണി വാർത്ത
അർജന്‍റീനന്‍ സൂപ്പർ താരം ലയണല്‍ മെസി അനായാസമായാണ് ഗോളടിക്കുന്നതെന്ന് മുന്‍ ഇംഗ്ലീഷ് താരം വെയിന്‍ റൂണി
മെസി എല്ലാ ശക്തിയും സംഭരിച്ച് ഗോൾ വലയിലേക്ക് അടിച്ചു കയറ്റുന്നത് താന്‍ കണ്ടിട്ടില്ല. അദ്ദേഹം പോസ്റ്റിനകത്തേക്ക് പന്ത് ഉരുട്ടി വിടാറാണ് പതിവ്. അനായാസമാണ് അദ്ദേഹത്തിന്‍റെ ശൈലി. അതേസമയം ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോളറാകാനുള്ള ശ്രമം ക്രിസ്റ്റ്യാനോയില്‍ കാണാം. ക്രിസ്റ്റ്യാനോ നിരന്തരം പരിശീലിക്കുന്നു. അതിലൂടെ മികച്ച കഴിവ് പുറത്തെടുക്കുന്നു. ഇരുവരും കാല്‍പന്ത് കളി കണ്ട മികച്ച താരങ്ങളാണെന്നും റൂണി കൂട്ടിച്ചേർത്തു.
പോർച്ചുഗീസ് ഫുട്‌ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണൊ അർജന്‍റീനന്‍ താരം ലയണല്‍ മെസിയാണോ കേമനെന്ന ചോദ്യം ഉയരാന്‍ തുടങ്ങിയിട്ട് കാലം ഏറെയായി. കാല്‍പന്ത് കളിയിലെ നിരവധി റെക്കോഡുകളാണ് ഇരുവരും ഇതിനകം ഭേദിച്ചത്. ബാലന്‍ ഡി യോർ മെസി ആറ് തവണയും റൊണാൾഡോ അഞ്ച് തവണയും സ്വന്തമാക്കി. നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡിലായിരുന്നപ്പോൾ റൂണിയും റൊണാൾഡോയും ഒരുമിച്ച് കളിച്ചിട്ടുണ്ട്.