കേരളം

kerala

ETV Bharat / sports

ലാലിഗയില്‍ മറ്റൊരു നേട്ടവുമായി മെസി

ലാലിഗയില്‍ 50 പെനാല്‍റ്റി ഗോളുകൾ സ്വന്തമാക്കിയ മൂന്നാമത്തെ താരമായി ലയണല്‍ മെസി.

By

Published : Feb 3, 2019, 11:36 PM IST

മെസി

ലാലിഗയില്‍ വലൻസിയക്കെതിരെ ബാഴ്സ സമനില നേടിയപ്പോൾ മറ്റൊരു നാഴികക്കല്ല് കൂടി ലയണല്‍ മെസി സ്വന്തമാക്കി. ഒരു പെനാല്‍റ്റിയടക്കം രണ്ട് ഗോളുകൾ നേടിയ മെസി ലാലിഗയില്‍ 50 പെനാല്‍റ്റി ഗോളുകൾ തികയ്ക്കുന്ന മൂന്നാമത്തെ താരമെന്ന നേട്ടമാണ് ഇന്നലെ സ്വന്തമാക്കിയത്.

പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ബാഴ്സലോണ ഏഴാം സ്ഥാനക്കാരായ വലൻസിയയോട് സമനില വഴങ്ങിയെങ്കിലും ഈ നേട്ടം മെസിക്ക് ആശ്വാസം പകരുന്നതാണ്. മത്സരത്തിന്‍റെ തുടക്കത്തില്‍ രണ്ട് ഗോളിന് പിന്നില്‍ പോയ ബാഴ്സലോണ മെസിയുടെ മികവിലാണ് സമനില പിടിച്ചത്. ക്രിസ്റ്റിയാനോ റൊണാൾഡോ, ഹ്യൂഗോ സാഞ്ചസ് എന്നിവർക്ക് ശേഷം ലാലഗിയില്‍ 50 പെനാല്‍റ്റി ഗോളുകൾ നേടുന്ന താരമായി മെസി. സ്പാനിഷ് ഫുട്ബോൾ ഉപേക്ഷിച്ച് ഇറ്റലിയിലേക്ക് ചേക്കേറിയെങ്കിലും 61 ഗോളുകൾ നേടിയ റൊണാൾഡോയാണ് ഒന്നാം സ്ഥാനത്ത്. മെക്സിക്കൻ സൂപ്പർതാരം ഹ്യൂഗോ സാഞ്ചസ് 56 പെനാല്‍റ്റി ഗോളുകൾ നേടിയിട്ടുണ്ട്.

22 മത്സരങ്ങളില്‍ നിന്ന് 50 പോയിന്‍റാണ് ബാഴ്സലോണക്കുള്ളത്. 44 പോയിന്‍റുമായി അത്ലറ്റിക്കോ മാഡ്രിഡ് രണ്ടാമതും റയല്‍ മാഡ്രിഡ് മൂന്നാം സ്ഥാനത്തുമാണ്. കോപ്പ ഡെല്‍ റെ സെമിയില്‍ റയല്‍ മാഡ്രിഡുമായാണ് ബാഴ്സയുടെ അടുത്ത മത്സരം. ഫെബ്രുവരി ഏഴിനാണ് എല്‍ ക്ലാസികോ പോരാട്ടം.

ABOUT THE AUTHOR

...view details