ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ് എ കപ്പിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍. വെസ്റ്റ് ഹാമിനെ മറുപടിയില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് യുണൈറ്റഡിന്‍റെ ക്വാര്‍ട്ടര്‍ പ്രവേശനം. നിശ്ചിത സമയത്ത് ഗോള്‍ രഹിതമായി അവസാനിച്ച മത്സരത്തിലെ അധിക സമയത്ത് സ്‌കോട്ട് മക്‌ടോമിനെയാണ്(97) യുണൈറ്റഡിനായി വല കുലുക്കിയത്. വെസ്റ്റ് ഹാമിന്‍റെ ഗോള്‍മുഖത്ത് നടന്ന കൂട്ടപ്പൊരിച്ചിലിനൊടുവില്‍ റാഷ്‌ഫോര്‍ഡിന്‍റെ അസിസ്റ്റിലൂടെയാണ് മക്‌ടോമിനെ വല കുലുക്കിയത്. 2016-ല്‍ എഫ്‌എ കപ്പ് ഉയര്‍ത്തിയ ശേഷം തുടര്‍ച്ചയായ ഏഴാമത്തെ വര്‍ഷമാണ് യുണൈറ്റഡ് എഫ്‌എ കപ്പിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിക്കുന്നത്. ഇതോടെ ഏറ്റവും കൂടുതല്‍ തവണ എഫ് എ കപ്പിന്‍റ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിക്കുന്ന ക്ലബ് എന്ന നേട്ടവും ഒലേ ഗണ്ണന്‍ സോള്‍ഷയറുടെ ശിഷ്യന്‍മാര്‍ സ്വന്തമാക്കി.
മക്‌ടോമിനെ രക്ഷകനായി; യുണൈറ്റഡ് എഫ്‌എ കപ്പ് ക്വാര്‍ട്ടറില്‍ - fa cup quarter news
നിശ്ചിത സമയത്ത് ഗോള്‍ രഹിതമായി അവസാനിച്ച അഞ്ചാംപാദ മത്സരത്തില്‍ അധികസമയത്ത് സ്‌കോട്ട് മക്‌ടോമിനെയാണ് യുണൈറ്റഡിന്‍റെ വിജയ ഗോള്‍ സ്വന്തമാക്കിയത്
മക്‌ടോമിനെ
ലീഗിലെ മറ്റൊരു മത്സരത്തില്‍ ബേണ്‍ലിയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ബേണ്‍മൗത്തും ക്വാര്‍ട്ടര്‍ യോഗ്യത സ്വന്തമാക്കി. സാം സറിജും പെനാല്‍ട്ടിയിലൂടെ ജൂനിയര്‍ സ്റ്റാന്‍സിലാസും ബേണ്‍മൗത്തിനായി വല കുലുക്കി.
ലീഗല്‍ ഇന്ന് രാത്രി 11-ന് ആരംഭിക്കുന്ന മത്സരത്തില്‍ സ്വാന്‍സി കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും. സ്വാന്‍സിയുടെ ഹോം ഗ്രൗണ്ടായ ലിബര്‍ട്ടി സ്റ്റേഡിയത്തിലാണ് മത്സരം.