പാരിസ് : ഫ്രഞ്ച് യുവതാരം കിലിയൻ എംബാപ്പെ പിഎസ്‌ജിയിൽ തുടരും. താരത്തെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ സ്‌പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡ് അവസാനിപ്പിച്ചതോടെയാണ് കൂടുമാറ്റം സംബന്ധിച്ച വാർത്തകൾക്ക് വിരാമമായത്.
പിഎസ്‌ജിയിൽ ഈ സീസണില്‍ കൂടിയാണ് എംബാപ്പെക്ക് കരാറുള്ളത്. പിഎസ്‌ജി വിടാൻ എംബാപ്പെയും വാങ്ങാന്‍ റയലും സജ്ജമായിരുന്നെങ്കിലും ഫ്രഞ്ച് ക്ലബ് മുന്നോട്ടുവച്ച ഭീമമായ ട്രാൻസ്‌ഫർ ഫീ റയൽ അംഗീകരിച്ചില്ല. ഇതേ തുടർന്നാണ് റയൽ ശ്രമങ്ങൾ അവസാനിപ്പിച്ചത്.
ALSO READ:ഐ.പി.എല്ലിന്‍റെ പുതിയ സീസണിൽ രണ്ട് ടീമുകൾ കൂടി ; അടിസ്ഥാനവില 2000 കോടി