കേരളം

kerala

ETV Bharat / sports

യുണൈറ്റഡിലേക്ക് മടങ്ങിയെത്താൻ ഫെർഗ്യൂസൺ - യുണൈറ്റഡ്

1999-ൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നേടിയ ട്രിപ്പിൾ കിരീടത്തിന്‍റെ ഇരുപതാം വാർഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന മത്സരത്തിലാണ് അദ്ദേഹം തിരിച്ചത്തുന്നത്. അസുഖബാധിതനായതിന് ശേഷം ഫെർഗ്യൂസൻ പരിശീലകനാവുന്ന ആദ്യ മത്സരം കൂടിയാവും ഇത്.

ALEX FERGUSON

By

Published : Feb 17, 2019, 1:19 PM IST

മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ ഇതിഹാസ പരിശീലകന്‍ സർ അലക്സ് ഫെർഗ്യൂസൺ വീണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ പരിശീലകനാവുന്നു. 1999-ൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നേടിയ ട്രിപ്പിൾ കിരീടത്തിന്‍റെ ഇരുപതാം വാർഷികത്തോട് അനുബന്ധിച്ച് നടക്കുന്ന മത്സരത്തിലാണ് ഫെർഗ്യൂസൻ യുണൈറ്റഡ് പരിശീലകനാവുക.

ജർമ്മൻ ക്ലബ്ബ് ബയേൺ മ്യൂണിക് ലെജൻഡ്സായിട്ടാണ് യുണൈറ്റഡിന്‍റെ സൗഹൃദ മത്സരം. 1999-ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കളിച്ച താരങ്ങളാവും യുണൈറ്റഡിനായി ഇറങ്ങുക. അസുഖബാധിതനായതിന് ശേഷം ഫെർഗ്യൂസൻ പരിശീലകനാവുന്ന ആദ്യ മത്സരം കൂടിയാവും ഇത്. 1986 മുതൽ 2013 വരെ യുണൈറ്റഡിന്‍റെ പരിശീലകനായിരുന്നു 77 കാരനായ ഫെർഗ്യൂസൻ. ഇക്കാലയളവിൽ എല്ലാ ക്ലബ്ബ് ടൂർണമെന്‍റുകളിലും മാഞ്ചസ്റ്റർ യുണൈറ്റഡിനെ ചാമ്പ്യൻമാരാക്കാൻ ഫെർഗ്യൂസന് കഴിഞ്ഞിട്ടുണ്ട്. മെയ് 26-നാണ് മത്സരം.

ABOUT THE AUTHOR

...view details