കേരളം

kerala

ETV Bharat / sports

ചെകുത്താന്മാരെ കളി പഠിപ്പിക്കാന്‍ റാൽഫ് റാങ്‌നിക്; പുതിയ പരിശീലകനെ പ്രഖ്യാപിച്ച് യുണൈറ്റഡ്

Manchester United: പരിശീലകനായിരുന്ന ഒലെ ഗുണ്ണാർ സോൾഷ്യറെ നവംബര്‍ 21 നാണ് യുണൈറ്റഡ് പുറത്താക്കിയത്.

ole gunnar solskjaer  Manchester United  റാൽഫ് രംഗ്നിക് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ഇടക്കാല പരിശീലകന്‍  റാൽഫ് രംഗ്നിക്  Ralf Rangnick  ഒലെ ഗുണ്ണാർ സോൾഷ്യര്‍
ചെകുത്താന്മാരെ കളി പഠിപ്പിക്കാന്‍ റാൽഫ് രംഗ്നിക്; പുതിയ പരിശീലകനെ പ്രഖ്യാപിച്ച് യുണൈറ്റഡ്

By

Published : Nov 29, 2021, 6:20 PM IST

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇടക്കാല പരിശീലകനെ പ്രഖ്യാപിച്ചു. 63കാരനായ റാൽഫ് റാങ്‌നികാണ് ഈ സീസണ്‍ അവസാനം വരെ ചുകന്ന ചെകുത്താന്മാരെ പരിശീലിപ്പിക്കുക. റഷ്യൻ ക്ലബ് ലോകോമോട്ടീവ് മോസ്കോയുടെ സ്‌പോർട്‌സ് ആന്‍റ് ഡെവലപ്‌മെന്‍റ് അധ്യക്ഷ സ്ഥാനം ഉപേക്ഷിച്ചാണ് റാൽഫ് യുണൈറ്റഡിലെത്തുന്നത്.

ഈ സീസണിന് പിന്നാലെ , രണ്ട് വർഷത്തേക്ക് കൺസൾട്ടൻസി ചുമതലകൂടി വഹിക്കുന്ന രീതിയിലാണ് 63കാരനുമായി ക്ലബ് കരാറിലെത്തിയിരിക്കുന്നത്. യുണൈറ്റഡിനൊപ്പം ചേരുന്നതില്‍ സന്തോഷമുണ്ടെന്ന് റാല്‍ഫ് പ്രതികരിച്ചു.

“മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേരുന്നതിൽ ഞാൻ ആവേശഭരിതനാണ്, ക്ലബ്ബിന് ഇത് വിജയകരമായ സീസണായി മാറ്റുന്നതിലാണ് ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മികച്ച താരങ്ങളാണ് സ്ക്വാഡിന്‍റെ ഭാഗമായുള്ളത്.

കൂടാതെ യുവത്വത്തിന്‍റെയും അനുഭവ സമ്പത്തിന്‍റേയും സന്തുലിതാവസ്ഥ ടീമിലുണ്ട്. കളിക്കളത്തില്‍ വ്യക്തിപരമായും ഒരു ടീമെന്ന നിലയിലും മികച്ച പ്രകടനം നടത്താന്‍ ഈ താരങ്ങളെ സഹായിക്കുകയെന്നതാണ് അടുത്ത ആറുമാസത്തേക്ക് എന്‍റെ ലക്ഷ്യം.“ റാൽഫ് പ്രതികരിച്ചു.

also read: Shardul Thakur: നിശ്ചയം കഴിഞ്ഞു; ശാർദുലിന് വധു മിതാലി പരുൽകര്‍

പ്രീമിയര്‍ ലീഗിലെ മോശം പ്രകടനത്തെ തുടര്‍ന്ന് പരിശീലകനായിരുന്ന ഒലെ ഗുണ്ണാർ സോൾഷ്യറെ നവംബര്‍ 21 നാണ് ക്ലബ് പുറത്താക്കിയത്. ഇതിന് പിന്നാലെ നടന്ന ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ സഹപരിശീലകന്‍ മൈക്കിള്‍ കാരിക്കിന്‍റെ കീഴിലിറങ്ങിയ യുണൈറ്റഡ് വിജയം പിടിച്ചിരുന്നു. വിയ്യാറയലിനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് യുണൈറ്റഡ് കീഴടക്കിയത്.

ABOUT THE AUTHOR

...view details