മാഞ്ചസ്‌റ്റർ: മാഞ്ചസ്‌റ്റർ യുണൈറ്റഡിന്‍റെ മുതിർന്ന താരം ആഷ്‌ലി യംഗ് ഇറ്റാലിയന്‍ ക്ലബായ ഇന്‍റർ മിലാനിലേക്ക്. 1.28 ദശലക്ഷം പൗണ്ടിന് താരത്തെ ഇന്‍റർ മിലാന് നല്‍കാനാണ് യുണൈറ്റഡ് നീക്കം. 34 വയസുള്ള താരം നേരത്തെ ഇന്‍ററിലേക്ക് പോകാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
യുണൈറ്റഡ് താരം ആഷ്‌ലി യംങ് ഇന്‍റർ മിലാനിലേക്ക് - മാഞ്ചസ്‌റ്റർ യുണൈറ്റഡ് വാർത്ത
എട്ടര വർഷമായി യുണൈറ്റഡില്‍ തുടരുന്ന താരം ഇതേവരെ 261 തവണ ക്ലബിനായി ബൂട്ടണിഞ്ഞു
ആഷ്‌ലി യംങ്
എട്ടര വർഷമായി യുണൈറ്റഡില്‍ തുടരുന്ന താരം ഇതേവരെ 261 തവണ ക്ലബിനായി ബൂട്ടണിഞ്ഞു. യുണൈറ്റഡിനായി താരം പ്രീമിയർ ലീഗ്, എഫ്എ കപ്പ്, യൂറോപ്പ ലീഗ് എന്നിവ സ്വന്തമാക്കിയിരുന്നു. ഈ സീസണില്‍ യുണൈറ്റഡിനായി 18 മത്സരങ്ങളാണ് താരം കളിച്ചത്.
ഈ സീസണില്‍ ഇറ്റാലിയന്‍ സീരി എയില്‍ ഇന്‍റർമിലാന്‍ വിജയിച്ചാല്‍ ആഷ്‌ലി യംങിനെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ സജീവമാകും. സീരി എ പോയിന്‍റ് പട്ടികയില്‍ യുവന്‍റസിന് തൊട്ടുതാഴെ രണ്ടാം സ്ഥാനത്താണ് ഇന്‍റർ മിലാന്‍.