കേരളം

kerala

ETV Bharat / sports

ബ്രൈറ്റണിന്‍റെ വല നിറച്ച് മാഞ്ചസ്റ്റര്‍ സിറ്റി - manchester city news

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മറ്റൊരു മത്സരത്തില്‍ ഷെഫീല്‍ഡ് യുണൈറ്റഡ് ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് ചെല്‍സിയെ അട്ടിമറിച്ചു

മാഞ്ചസ്റ്റര്‍ സിറ്റി വാര്‍ത്ത  ഷെഫീല്‍ഡ് യുണൈറ്റഡ് വാര്‍ത്ത  manchester city news  sheffield united news
മാഞ്ചസ്റ്റര്‍ സിറ്റി

By

Published : Jul 12, 2020, 3:47 PM IST

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ എവേ മത്സരത്തില്‍ ബ്രൈറ്റണിന്‍റെ വല നിറച്ച് മാഞ്ചസ്റ്റര്‍ സിറ്റി. റഹീം സ്റ്റെര്‍ലിങ്ങിന്‍റെ ഹാട്രിക്ക് ഉള്‍പ്പെടെ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് സിറ്റിയുടെ വിജയം. സിറ്റിക്കായി ആദ്യപകുതിയിലെ 21ാം മിനിട്ടിലും രണ്ടാം പകുതിയിലെ 53, 81 മിനിട്ടുകളിലും സ്റ്റര്‍ലിങ്ങ് സിറ്റിക്കായി ഗോളുകള്‍ സ്വന്തമാക്കി. 44ാം മിനിട്ടില്‍ ഗബ്രിയേല്‍ ജസൂസും 56ാം മിനിട്ടില്‍ ബെര്‍ണാഡോ സില്‍വയും ബ്രൈറ്റണിന്‍റെ വല ചലിപ്പിച്ചു. ഇപിഎല്ലില്‍ ലിവര്‍പൂളിന്‍റെ 23ാമത്തെ ജയമാണിത്.

ലീഗിലെ മറ്റൊരു മത്സരത്തില്‍ ഷെഫീല്‍ഡ് യുണൈറ്റഡ് ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് ചെല്‍സിയെ പരാജയപ്പെടുത്തി. ഐറിഷ് താരം ഡേവിഡ് മക്ഗോള്‍ഡിക്കിന്‍റെ ഇരട്ട ഗോളിന്‍റെ പിന്‍ബലത്തിലാണ് ഷെഫീല്‍ഡ് യുണൈറ്റഡിന്‍റെ വിജയം. ആദ്യപകുതിയിലെ 18ാം മിനിട്ടിലും രണ്ടാം പകുതിയിലെ 77ാം മിനിട്ടിലുമാണ് മക്ഗോള്‍ഡ്റിച്ചിന്‍റെ ചെല്‍സിയുടെ വല ചലിപ്പിച്ചത്. 33ാം മിനിട്ടില്‍ സ്കോട്ടിഷ് താരം മക്ബ്രൂണിയും ഷെഫീല്‍ഡ് യുണൈറ്റഡിനായി ഗോള്‍ സ്വന്തമാക്കി. ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ 54 പോയിന്‍റുള്ള ഷെഫീല്‍ഡ് യുണൈറ്റഡ് ഒരു സ്ഥാനം മെച്ചപ്പെടുത്തി ആറാമതായി. 60 പോയിന്‍റുമായി ചെല്‍സി ലീഗിലെ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള ചെല്‍സിയുടെ ചാമ്പ്യന്‍സ് ലീഗ് യോഗ്യതയുമായി ബന്ധപ്പെട്ട പ്രതീക്ഷകള്‍ സജീവമാണ്.

ABOUT THE AUTHOR

...view details