കേരളം

kerala

ETV Bharat / sports

സ്റ്റെർലിംഗിന് ഹാട്രിക്ക്; എഫ് എ കപ്പും മാഞ്ചസ്റ്റർ സിറ്റിക്ക് - മാഞ്ചസ്റ്റർ സിറ്റി

ജയത്തോടെ സീസണില്‍ മൂന്ന് കിരീടമെന്ന ചരിത്രനേട്ടവും സിറ്റി സ്വന്തമാക്കി

സ്റ്റെർലിംഗിന് ഹാട്രിക്ക്; എഫ് എ കപ്പും മാഞ്ചസ്റ്റർ സിറ്റിക്ക്

By

Published : May 19, 2019, 8:09 AM IST

വെംബ്ലി: എതിരില്ലാത്ത ആറ് ഗോളുകൾക്ക് വാറ്റ് ഫോർഡിനെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി എഫ് എ കപ്പ് ചാമ്പ്യന്മാരായി. റഹീം സ്റ്റെർലിംഗിന്‍റെ ഹാട്രിക് മികവില്‍ സീസണില്‍ മൂന്ന് കിരീടമെന്ന ചരിത്രനേട്ടവും സിറ്റി സ്വന്തമാക്കി. പ്രീമിയർ ലീഗും കർബാവോ കപ്പും സിറ്റി നേരത്തെ സ്വന്തമാക്കിയിരുന്നു.

ചരിത്രപ്രസിദ്ധമായ വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ തന്നെ മാഞ്ചസ്റ്റർ സിറ്റി രണ്ട് ഗോളുകൾക്ക് മുന്നിലെത്തിയിരുന്നു. കളിയുടെ 26ാം മിനിറ്റില്‍ ഡേവിഡ് സില്‍വയിലൂടെയായിരുന്നു ആദ്യ ഗോൾ. ആ ഗോളിന് പിറകെ സ്റ്റെർലിംഗ് സിറ്റിക്ക് രണ്ടാം ഗോൾ നേടിക്കൊടുത്തു. രണ്ടാം പകുതിയില്‍ 61ാം മിനിറ്റില്‍ ഡി ബ്ര്യുയിനും, 68ാം മിനിറ്റില്‍ ജീസസും ഗോൾ നേടിയതോടെ കപ്പ് മാഞ്ചസ്റ്റർ സിറ്റി ഉറപ്പിച്ചു. പിന്നീട് കളിയുടെ അവസാന മിനിറ്റുകളില്‍ ഇരട്ട ഗോളുകൾ നേടി സ്റ്റെർലിംഗ് ഹാട്രിക്കും നേടി. 1953ന് ശേഷം ഇതാദ്യമായാണ് എഫ് എ കപ്പ് ഫൈനലില്‍ ഹാട്രിക്ക് പിറക്കുന്നത്.

മാഞ്ചസ്റ്റർ സിറ്റിയുടെ ആറാം എഫ് എ കപ്പ് കിരീടമാണിത്. 2011ന് ശേഷം സിറ്റി ഈ കിരീടം നേടിയിരുന്നില്ല. എഫ് എ കപ്പില്‍ 116 വർഷം മുമ്പാണ് ഇത്ര വലിയ മാർജിനില്‍ സിറ്റി കിരീടം സ്വന്തമാക്കിയത്. അന്ന് ഡർബി കൗണ്ടിയെ എതിരില്ലാത്ത ആറ് ഗോളിനാണ് മാഞ്ചസറ്റർ സിറ്റി തകർത്തത്.

ABOUT THE AUTHOR

...view details