കേരളം

kerala

ETV Bharat / sports

മുംബൈയെ അഭിനന്ദിച്ച് മാഞ്ചസ്റ്റര്‍ സിറ്റി; പ്ലേ ഓഫില്‍ ഗോവ എതിരാളികള്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിന്നേഴ്‌സ് ഷീല്‍ഡ് സ്വന്തമാക്കിയ മുംബൈ സിറ്റി എഫ്‌സിയെ ട്വീറ്റിലൂടെയാണ് മാഞ്ചസ്റ്റര്‍ സിറ്റി അഭിനന്ദിച്ചത്

By

Published : Mar 1, 2021, 10:57 PM IST

മുംബൈക്ക് സിറ്റിയുടെ അഭിനന്ദനം വാര്‍ത്ത  ഐഎസ്‌എല്‍ ടോബിള്‍ ടോപ്പര്‍ വാര്‍ത്ത  congratulations to mumbai city news  isl table topper news
മുംബൈയെ അഭിനന്ദിച്ച് സിറ്റി

വാസ്‌കോ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിന്നേഴ്‌സ് ഷീല്‍ഡ് സ്വന്തമാക്കിയ മുംബൈക്ക് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ അഭിനന്ദനം. അപ്രതീക്ഷിതമായാണ് വിന്നേഴ്‌സ് ഷീല്‍ഡ് സ്വന്തമാക്കിയ മുംബൈയെ അഭിനന്ദിച്ച് സിറ്റി രംഗത്ത് വന്നത്. എടികെ മോഹന്‍ബഗാനെതിരെ നടന്ന കഴിഞ്ഞ മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ജയിച്ചതോടെയാണ് മുംബൈക്ക് ടേബിള്‍ ടോപ്പറായി ഫിനിഷ്‌ ചെയ്യാന്‍ സാധിച്ചത്.

ഈ മാസം അഞ്ചിന് ആരംഭിക്കുന്ന പ്രഥമ പ്ലേ ഓഫ്‌ പോരാട്ടത്തില്‍ എഫ്‌സി ഗോവയാണ് മുംബൈയുടെ എതിരാളികള്‍. മറ്റൊരു പ്ലേ ഓഫ്‌ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എടികെ മോഹന്‍ബഗാനെ നേരിടും. കലാശപ്പോര് മാര്‍ച്ച് 13ന് നടക്കും.

ABOUT THE AUTHOR

...view details