കേരളം

kerala

ETV Bharat / sports

ഇന്ത്യന്‍ ഫുട്‌ബോൾ ഇതിഹാസം പത്മശ്രീ ചുനി ഗോസ്വാമി അന്തരിച്ചു - chuni goswami news

പത്മശ്രീ ചുനി ഗോസ്വാമിയുടെ നേതൃത്വത്തിലുള്ള ടീം രാജ്യത്തിനായി 1962ലെ ഏഷ്യന്‍ ഗെയിംസില്‍ സ്വർണം നേടിയിരുന്നു

ചുനി ഗോസ്വാമി വാർത്ത  ഫുട്‌ബോൾ വാർത്ത  chuni goswami news  football news
ചുനി ഗോസ്വാമി

By

Published : Apr 30, 2020, 8:26 PM IST

ഹൈദരാബാദ്: മുന്‍ ഇന്ത്യന്‍ ഫുട്‌ബോൾ ടീം നായകന്‍ പത്മശ്രീ ചുനി ഗോസ്വാസമി(82) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്ന അദ്ദേഹത്തെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്നാണ് മരണം സംഭവിച്ചത്. ഇന്ത്യന്‍ ഫുട്‌ബോൾ ഇതിഹാസം എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ചിനു ഗോസ്വാമിയുടെ നേതൃത്വത്തിലുള്ള ടീം രാജ്യത്തിനായി 1962ലെ ഏഷ്യന്‍ ഗെയിംസില്‍ സ്വർണം നേടിയിരുന്നു. തുടർന്ന് 1964ലെ ഏഷ്യാ കപ്പില്‍ ബർമയോട് പരാജയപ്പട്ട് റണ്ണേഴ്‌സപ്പായി. 2017ല്‍ പത്മശ്രീ ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. അദ്ദേഹം മോഹന്‍ ബഗാന് വേണ്ടി കളിച്ചിരുന്നു. 1957ലാണ് അദ്ദേഹം അന്താരാഷ്‌ട്ര ഫുട്‌ബോൾ കരിയർ ആരംഭിക്കുന്നത്. ക്രിക്കറ്റിലും നേട്ടം കൊയ്‌ത അദ്ദേഹം 1971-72 കാലത്ത് രഞ്ജി ട്രോഫി ടൂർണമെന്‍റില്‍ ബംഗാൾ ടീമിനെ നയിച്ചു.

ABOUT THE AUTHOR

...view details