ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ബേണ്‍ലിയെ മറുപടിയില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ലീഡ്‌സ് യുണൈറ്റഡ്. പെനാല്‍ട്ടിയിലൂടെ അഞ്ചാം മിനിട്ടില്‍ പാട്രിക് ബാംഫോര്‍ഡാണ് ലീഡ്‌സിനായി ഗോള്‍ നേടിക്കൊടുത്തത്. ബാംഫോര്‍ഡിനെ ബേണ്‍ലിയുടെ ഗോളി പോപെ ഫൗള്‍ ചെയ്‌തതിനാണ് റഫറി പെനാല്‍ട്ടി അനുവദിച്ചത്. ബാംഫോര്‍ഡിന്‍റെ സീസണിലെ 10ാമത്തെ ഗോളാണ് ബേണ്‍ലിക്കെതിരെ പിറന്നത്.
ബാംഫോര്‍ഡിന്‍റെ ഗോളില്‍ ലീഡ്‌സ് യുണൈറ്റഡിന് ജയം - bamford with 10 goal news
പെനാല്‍ട്ടിയിലൂടെയാണ് ലീഡ്‌സ് യുണൈറ്റഡിന്‍റെ മുന്നേറ്റ താരം പാട്രിക് ബാംഫോര്‍ഡ് ഗോള്‍ സ്വന്തമാക്കിയത്
ബാംഫോര്‍ഡ്
ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ ലീഡ്‌സ് യുണൈറ്റഡ് 11ാം സ്ഥാനത്തേക്കുയര്‍ന്നു. 15 മത്സരങ്ങളില്‍ നിന്നും 20 പോയിന്‍റാണ് ലീഡ്‌സിനുള്ളത്. 14 മത്സരങ്ങളില്‍ നിന്നും 13 പോയിന്‍റുള്ള ബേണ്‍ലി 17ാം സ്ഥാനത്താണ്. ലീഗിലെ അടുത്ത മത്സരത്തില്‍ വെസ്റ്റ് ബ്രോമാണ് ലീഡ്‌സ് യുണൈറ്റഡിന്‍റെ എതിരാളികള്‍. ബേണ്‍ലി അടുത്ത മത്സരത്തില്‍ അവസാന സ്ഥാനക്കാരായ ഷെഫീല്‍ഡ് യുണൈറ്റഡിനെ നേരിടും. ഇരു മത്സരങ്ങളും ഈ മാസം 29ന് രാത്രി 11.30ന് നടക്കും.